വലിപ്പം 1310 ചതുരശ്ര മീറ്റർ, 68,000 കഷ്‌ണങ്ങൾ ചേർത്തുവെച്ചൊരു ‘ഭീമൻ പിസ’

ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോർഡ് സ്വന്തമാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. അമേരിക്കൻ ബഹുരാഷ്‌ട്ര റെസ്‌റ്റോറന്റ് ശൃംഖലയായ പിസ ഹട്ട് ആണ് ഈ ഭീമൻ പിസ തയ്യാറാക്കിയത്.

By Trainee Reporter, Malabar News
big pizza making
Ajwa Travels

ഏറെ പ്രചാരം ഉള്ളതും, പുതുതലമുറയുടെ ഇഷ്‌ട ഭക്ഷണവുമാണ് പിസ. പലവിധ രുചികളിൽ ഇന്ന് ഒട്ടുമിക്ക എല്ലാ റെസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും പിസ സുലഭമാണ്. ഈ ഇറ്റാലിയൻ ഭക്ഷണത്തിൽ പലതരം പരീക്ഷണങ്ങളും ഇപ്പോൾ നടക്കുന്നുണ്ട്. ഇപ്പോൾ ഇതാ ഒരു ഭീമൻ പിസയാണ് വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോർഡ് സ്വന്തമാക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. അമേരിക്കൻ ബഹുരാഷ്‌ട്ര റെസ്‌റ്റോറന്റ് ശൃംഖലയായ പിസ ഹട്ട് ആണ് ഈ ഭീമൻ പിസ തയ്യാറാക്കിയത്. 68,000 പിസ കഷ്‌ണങ്ങൾ ചേർത്ത് വെച്ചാണ് ഈ ഭീമൻ പിസ തയ്യാറാക്കിയത്. 1310 ചതുരശ്ര മീറ്റർ വലിപ്പമുള്ളതാണ് പിസ.

ദീർഘ ചതുരാകൃതിയിലുള്ള ബേസുകൾ ചേർത്തുവെച്ച ശേഷം, പിസ സോസ് അതിനു മുകളിൽ നിരത്തി. പിന്നീട് ചീസും പെപ്പറോണിയും ചേർത്തു. വായുവിൽ ഉയർന്ന് ബിൽക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഭീമൻ പിസ വേവിച്ചെടുത്തത്. യുഎസിലെ ലോസ് അഞ്‌ജലീസ് കോൺഫറൻസ് സെന്ററിലാണ് ഈ ഭീമൻ പിസ തയ്യാറാക്കിയത്.

ഭീമൻ പിസ തയ്യാറാക്കാൻ ഉപയോഗിച്ച പിസ കഷ്‌ണങ്ങളൊന്നും പാഴാക്കി കളയില്ലെന്നും അവ പ്രാദേശിക ഫുഡ് ബാങ്കുകളിലേക്ക് നൽകുമെന്നും പിസ ഹട്ട് പ്രസിഡണ്ട് ഡേവിഡ് ഗ്രേവ്സ്, വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനെ അറിയിച്ചു. ഭീമൻ പൈസയുടെ വീഡിയോ ട്വിറ്ററിലൂടെയാണ് പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്‌തതും കമന്റുകൾ രേഖപ്പെടുത്തിയതും.

Most Read: സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE