പ്രവാസി സൗഹൃദ നഗരമായി ദുബായ്; നഗരങ്ങളുടെ പട്ടികയിൽ രണ്ടാം സ്‌ഥാനത്ത്‌

ഒന്നാം സ്‌ഥാനത്ത്‌ വാലെൻഷ്യ ആണ്. മൂന്നാം സ്‌ഥാനത്ത്‌ മെക്‌സിക്കോ സിറ്റിയും ഇടംപിടിച്ചു. 'ഇന്റർനാഷൻസ്' എന്ന കമ്പനി 2017 മുതൽ നടത്തിവരുന്ന സർവേയായ 'എക്‌സ്‌പാറ്റ് ഇൻസൈഡർ സർവേ'യാണ് ദുബായിയെ പ്രവാസി സൗഹൃദ നഗരമായി തിരഞ്ഞെടുത്തത്.

By Trainee Reporter, Malabar News
Dubai_ city
Rep.Image

ദുബായ്: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി ദുബായ്. പട്ടികയിൽ രണ്ടാം സ്‌ഥാനത്താണ് ദുബായ്. ഒന്നാം സ്‌ഥാനത്ത്‌ വാലെൻഷ്യ ആണ്. മൂന്നാം സ്‌ഥാനത്ത്‌ മെക്‌സിക്കോ സിറ്റിയും ഇടംപിടിച്ചു.

‘ഇന്റർനാഷൻസ്’ എന്ന കമ്പനി 2017 മുതൽ നടത്തിവരുന്ന സർവേയായ ‘എക്‌സ്‌പാറ്റ് ഇൻസൈഡർ സർവേ’യാണ് ദുബായിയെ പ്രവാസി സൗഹൃദ നഗരമായി തിരഞ്ഞെടുത്തത്. 177 രാജ്യങ്ങളിൽ നിന്നായി 12,000 പ്രവാസികൾക്കിടയിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ദുബായ് നിവാസികളോട് ഇടപഴുകാൻ എളുപ്പമാണെന്നാണ് 66 ശതമാനം പേരും സർവേയിൽ അഭിപ്രായപ്പെട്ടത്. സർക്കാർ സേവനങ്ങളിൽ സന്തുഷ്‌ടർ ആണെന്ന് 88 ശതമാനം പേരും രേഖപ്പെടുത്തി. ഒപ്പം ദുബായിലെ ജോലിയും അന്തരീക്ഷവുമായി മുന്നോട്ട് പോകുന്നതിൽ തൃപ്‌തർ ആണെന്ന് 70 ശതമാനം പേരും, ദുബായിലെ നൈറ്റ് ലൈഫിനോട് 95 ശതമാനം പേരും, ഭക്ഷണ സംസ്‌കാരത്തോട് 80 ശതമാനം പേരും അഭിപ്രായം രേഖപ്പെടുത്തി.

അതേസമയം, ഗ്രാമീണ മേഖലകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാനുള്ള വൻ പദ്ധതിയുമായി ദുബായ് സർക്കാർ രംഗത്തെത്തിയിരുന്നു. പുതിയ പദ്ധതിപ്രകാരം ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളുടെ അടിസ്‌ഥാനത്തിൽ ഹരിത, സാംസ്‌കാരിക, വിനോദസഞ്ചാര പദ്ധതികൾക്കാണ് രൂപം നൽകുക. അൽ ഫഖ, അൽ ലുസൈലി, അൽ ഹബാബ്, അൽ മർമൂം, അൽ അവീർ, മർഗ്‌ഹം തുടങ്ങിയ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്.

അതേസമയം, പുതിയ പദ്ധതിയോടനുബന്ധിച്ച് സംരംഭങ്ങളിൽ ഒട്ടെറെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്നും ദുബായ് ഭരണകൂടം വ്യക്‌തമാക്കിയിരുന്നു. ജോലി ചെയ്യാനും താമസിക്കാനും നിക്ഷേപ പദ്ധതികൾ തുടങ്ങാനും ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റുകയും താമസക്കാരുടെയും സന്ദർശകരുടെയും ഉൾപ്പടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുമെന്ന് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്‌തും പറഞ്ഞിരുന്നു.

Most Read: ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗുസ്‌തി താരങ്ങൾ- ബ്രിജ് ഭൂഷൺ മാറിനിൽക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE