ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി; പിന്നാലെ ദയാവധവും!

1935ൽ ആണ് ഈ തവളയെ ആദ്യമായി ഓസ്‌ട്രേലിയൻ കാടുകൾക്ക് പരിചിതമാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പാരിസ്‌ഥിതിക നാശമുണ്ടാക്കുന്ന തവളയായി ഇതിനെ കണക്കാക്കുന്നു.

By Trainee Reporter, Malabar News
todzilla, World's heaviest frog discovered;
ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ഭീമാകാരമായ തവള
Ajwa Travels

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ കണ്ടെത്തി. ഓസ്‌ട്രേലിയയുടെ വടക്കൻ മഴക്കാടുകളിലാണ് ഭീമാകാരമായ തവളയെ കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് 393 മീറ്റർ ഉയരത്തിൽ കണ്ടെത്തിയ ഈ തവളക്ക് 2.7 കിലോഗ്രാം ഭാരമുണ്ട്. ശരാശരി വലിപ്പമുള്ള ചൂരൽ തവളകളേക്കാൾ ആറുമടങ്ങ് വലിപ്പമുള്ളതാണ് ഇപ്പോൾ കണ്ടെത്തിയ ഈ ചൂരൽ തവള.

നിലവിൽ 200 കോടി ചൂരൽ തവളകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1935ൽ ആണ് ഈ തവളയെ ആദ്യമായി ഓസ്‌ട്രേലിയൻ കാടുകൾക്ക് പരിചിതമാകുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ പാരിസ്‌ഥിതിക നാശമുണ്ടാക്കുന്ന തവളയായി ഇതിനെ കണക്കാക്കുന്നു. ഇപ്പോൾ കണ്ടെത്തിയത് പെൺ തവള ആണെന്നാണ് കരുതപ്പെടുന്നത്.

ക്വീൻസ്‌ലൻഡിലെ പട്രോളിങ്ങിനിടെ പാർക്ക് റേഞ്ചർ കൈലി ഗ്രേ ആദ്യമായി ഈ ഭീമാകാരമായ ഉഭയജീവിയെ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് പറഞ്ഞത്. രണ്ടര കിലോയ്‌ക്ക് മുകളിൽ ഭാരമുള്ള ഒരു തവള.” ഇത്രയും വലിപ്പമുള്ള തവളയെ ഞാൻ കണ്ടിട്ടില്ല” എന്നായിരുന്നു കൈലി ഗ്രേ ഓസ്‌ട്രേലിയൻ ബ്രോഡ്‌കാസ്‌റ്റിങ് കോർപറേഷനോട് പറഞ്ഞത്. കാലുകളുള്ള ഒരു ഫുട്‍ബോൾ പന്ത് പോലെയാണ് ഇതിന്റെ രൂപമെന്നും, അതിനെ ”ടോഡ്‌സില്ല” എന്ന് വിളിച്ചുവെന്നും അവർ പറഞ്ഞു.

1991ൽ സ്വീഡനിലെ ”പ്രിൻസെൻ” എന്ന വളർത്ത് തവളയെയാണ് ഇതുവരെ ഏറ്റവും ഭാരം കൂടിയ തവളയായി കണക്കാക്കിയിരുന്നത്. 2.56 കിലോഗ്രാം ആയിരുന്നു അതിന്റെ ഭാരം. ഈ ഗിന്നസ് റെക്കോർഡാണ് ഇപ്പോൾ ടോഡ്‌സില്ല തകർത്തത്. ഭീമാകാരമായ ഈ തവള വായിൽ ഒതുങ്ങുന്നതെന്തും തിന്നുമെന്നാണ് കൈലി ഗ്രേ പറഞ്ഞു.

വിഷമുള്ള ഇത്തരം തവളകൾക്ക് ഓസ്‌ട്രേലിയൻ കാടുകളിൽ ജൈവികമായ ശത്രുക്കളില്ല. മാത്രമല്ല, ഇവയുടെ വിഷാംശം മറ്റ് തദ്ദേശീയ മൃഗങ്ങളുടെ, പ്രത്യേകിച്ച് പ്രാണി വർഗങ്ങളുടെ വംശനാശത്തിനും കാരണമാകുന്നു. ഇപ്പോൾ കണ്ടെത്തിയ ടോഡ്‌സില്ലക്ക് എത്ര പ്രായം ഉണ്ടെന്ന് കണക്കാക്കിയിട്ടില്ല. ഈ ഇനം തവളകൾക്ക് ഏതാണ്ട് 15 വർഷം വരെ ജീവിക്കാനുള്ള ആയുസ് ഉണ്ട്.

എന്നാൽ, ഇപ്പോൾ കണ്ടെത്തിയ ടോഡ്‌സില്ലക്ക് അതിലും പ്രായം ഉണ്ടെന്നാണ് കരുതുന്നത്. മറ്റ് തദ്ദേശീയ ജീവികളുടെ വംശനാശത്തിന് കാരണമാകുന്ന ജീവികളെ കൊന്നൊടുക്കാൻ ഓസ്‌ട്രേലിയയിൽ നിയമം അനുശാസിക്കുന്നുണ്ട്. ഇതുപ്രകാരം, ടോഡ്‌സില്ലയെ ദയാവധം ചെയ്‌തു. ഇതിന്റെ ജഡം കൂടുതൽ പഠനങ്ങൾക്കായി ബ്രിസ്‌ബേനിലെ ക്വീൻസ്‌ലൻഡ് മ്യൂസിയത്തിന് സംഭാവന ചെയ്യും.

Most Read: 73ആം വയസിൽ പത്താം ക്‌ളാസ് വിജയിച്ചു; പഠനത്തിലും മികവുമായി നടി ലീന ആന്റണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE