പ്രഭാത ഭക്ഷണം ഒഴിവാക്കാരുതേ; കാരണം ഇതാണ്

വ്യത്യസ്‌തമായ ഭക്ഷണശീലങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരും ഒരിക്കൽ പോലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കരുതെന്നാണ് ഡോക്‌ടർമാർ പോലും നിർദ്ദേശിക്കുന്നത്. ദീർഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നയാൾക്ക് അമിത ദേഷ്യം, മുടി കൊഴിച്ചിൽ, മലബന്ധം എന്നിവക്കുള്ള സാധ്യത കൂടുതലാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്‌റ്റായ ഡോ. റുജുത ദിവേകർ പറയുന്നു.

By Trainee Reporter, Malabar News
fashion and life style
Rep. Image

തിരക്കേറിയ ജീവിതശൈലി മൂലവും, തടി കുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും പലരും പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ട്. ശരീരത്തിൽ എത്തുന്ന കലോറി കുറയുമെന്ന പ്രതീക്ഷയിലാണ് പലരും ഇത് ചെയുന്നത്. എന്നാൽ, പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് അധികം ആർക്കും അറിയില്ല. ഒരു ദിവസം മുഴുവൻ ഊർജം നിലനിർത്താൻ പ്രഭാത ഭക്ഷണത്തിലൂടെ കഴിയുമെന്നാണ് പല പഠനങ്ങളും ഗവേഷണങ്ങളും ചൂണ്ടിക്കാട്ടുന്നത്.

വ്യത്യസ്‌തമായ ഭക്ഷണശീലങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരും ഒരിക്കൽ പോലും രാവിലെയുള്ള ഭക്ഷണം ഒഴിവാക്കരുതെന്നാണ് ഡോക്‌ടർമാർ പോലും നിർദ്ദേശിക്കുന്നത്. ദീർഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നയാൾക്ക് അമിത ദേഷ്യം, മുടി കൊഴിച്ചിൽ, മലബന്ധം എന്നിവക്കുള്ള സാധ്യത കൂടുതലാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്‌റ്റായ ഡോ. റുജുത ദിവേകർ പറയുന്നു.

പ്രഭാതഭക്ഷണം; ഏറെ ആവശ്യം

1. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് മൂലം ശരീരത്തിന് ഒരു നേട്ടവും ഉണ്ടാകുന്നില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്. ഭക്ഷണത്തിനിടയിൽ നീണ്ട ഇടവേളകൾ ഉണ്ടെങ്കിൽ അത് തലവേദന, മൈഗ്രൈൻ, ഉത്കണ്‌ഠ, അമിത ദേഷ്യം, തളർച്ച എന്നിവക്ക് കാരണമാകും.

2. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. രാത്രി മണിക്കൂറുകളോളം ഭക്ഷണം ഉപേക്ഷിച്ചതിന് ശേഷം നമ്മൾ കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാത ഭക്ഷണം. ഇത് കഴിക്കുന്നതിലൂടെ വിശപ്പ് കുറക്കുകയും ദിവസം മുഴുവൻ ഊർജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിലെ മൈക്രോ ന്യൂട്രിയന്റിനെ ബാധിക്കുമെന്നും വിദഗ്‌ധർ പറയുന്നു.

breakfast

3. വിവിധ പഠനങ്ങൾ അനുസരിച്ച്, പ്രഭാത ഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ധീർഘകാല ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും. ഭക്ഷണം കഴിച്ചില്ലെങ്കിൽ ഇൻസുലിൻ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വർധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കും.

4. ചില പ്രഭാത ഭക്ഷണങ്ങൾ തലച്ചോറിന് ഉത്തേജനം നൽകുകയും ഹ്രസ്വകാല ഓർമശക്‌തി വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾ ആരോഗ്യകരമായ പ്രഭാത ഭക്ഷണം ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നു.

5. പ്രഭാത ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഉയർന്ന രക്‌തസമ്മർദ്ദ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത് ഹൃദയാഘാതത്തിനുള്ള സാധ്യതയും വർധിപ്പിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അമിത വണ്ണത്തിനും കാരണമാകും. ഇത് കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: 73ആം വയസിൽ പത്താം ക്‌ളാസ് വിജയിച്ചു; പഠനത്തിലും മികവുമായി നടി ലീന ആന്റണി

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE