73ആം വയസിൽ പത്താം ക്‌ളാസ് വിജയിച്ചു; പഠനത്തിലും മികവുമായി നടി ലീന ആന്റണി

ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടലുകളിൽ പുസ്‌തകങ്ങളും സിനിമയുമായിരുന്നു ലീനക്ക് കൂട്ട്. മകൻ ലാസർ ഷാനിന്റെയും മരുമകൾ മായാകൃഷ്‌ണന്റെയും പ്രോൽസാഹനമാണ് ഈ വിജയത്തിന് കാരണമെന്ന് ലീന പറയുന്നു.

By Trainee Reporter, Malabar News
leena-antony
Ajwa Travels

തിരുവനന്തപുരം: അഭിനയത്തിൽ എന്നപോലെ പഠനത്തിലും മികവ് തെളിയിച്ച് നടി ലീന ആന്റണി. തന്റെ 73ആം വയസിൽ പത്താം ക്‌ളാസ് പരീക്ഷ പാസായിയിരിക്കുകയാണ് സിനിമാ-സീരിയൽ-നാടക നടിയായ ലീന ആന്റണി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ അമ്മച്ചിയായി പ്രധാന വേഷത്തിൽ എത്തിയ ലീനയെ പ്രേക്ഷകർക്ക് എല്ലാം സുപരിചിതമാണ്.

ഇപ്പോഴിതാ തുല്യതാ പരീക്ഷയിലൂടെ താരം പത്താം ക്‌ളാസ് പാസായിരിക്കുകയാണ്. 73ആം വയസിലാണ് ലീന ഈ നേട്ടം കൈവരിച്ചതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ലീന ആന്റണി സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതിയത്. നവംബർ അവസാനം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചെങ്കിലും കെമിസ്ട്രിയിലും കണക്കിലും ലീന പരാജയപ്പെട്ടിരുന്നു.

തുടർന്ന്, രണ്ടു വിഷയങ്ങളിലും സേ പരീക്ഷ എഴുതി. ഇപ്പോഴിതാ അതിലും വിജയിച്ചു. ഇതോടെ പത്താം ക്‌ളാസ് കടമ്പ കടന്നിരിക്കുകയാണ് ലീന ആന്റണി. ഇനി പ്ളസ് വൺ തുല്യത പരീക്ഷക്ക് ചേരാനാണ് ലീനയുടെ ആഗ്രഹം. അതിനിടെ, ലീന ആന്റണിക്കും ഒപ്പം പരീക്ഷ എഴുതി വിജയിച്ച എല്ലാവർക്കും അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി.

”സേ പരീക്ഷ റിസൾട്ട് വന്നു. ശ്രീമതി ലീന ആന്റണി പത്താം ക്‌ളാസ് വിജയിച്ചു. മുതിർന്നവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്‌സ് വഴി തുടർപഠന സൗകര്യം ഒരുക്കിയതിലൂടെയാണ് ലീന ആന്റണിക്ക് പത്താം ക്‌ളാസ് വിജയിക്കാനായത്. സന്തോഷം, അഭിമാനം ശ്രീമതി ലീന ആന്റണിക്കും ഇതുപോലെ പൊരുതി വിജയം നേടിയവർക്കും അഭിനന്ദനങ്ങൾ”- മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു.

ഭർത്താവും നടനുമായ കെഎൽ ആന്റണിയുടെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടലുകളിൽ പുസ്‌തകങ്ങളും സിനിമയുമായിരുന്നു ലീനക്ക് കൂട്ട്. മകൻ ലാസർ ഷാനിന്റെയും മരുമകൾ മായാകൃഷ്‌ണന്റെയും പ്രോൽസാഹനമാണ് ഈ വിജയത്തിന് കാരണമെന്ന് ലീന പറയുന്നു. ലീന ഇപ്പോൾ ഇംഗ്ളീഷ് പഠിക്കുന്നുണ്ട്. മൂന്ന് മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴിൽ കൂടിയാട്ടവും പഠിക്കുന്നുണ്ട്.

Most Read: കെവി തോമസിന് കാബിനറ്റ് റാങ്കോടെ നിയമനം; ഡെൽഹിയിൽ സർക്കാരിന്റെ പ്രത്യേക പ്രതിനിധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE