ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം; വിവരങ്ങൾ പുറത്തുവിട്ട് മെറ്റ

പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ തന്നെ ചെറു കുറിപ്പുകൾ പങ്കുവെയ്‌ക്കാവുന്ന സാമൂഹിക മാദ്ധ്യമം ആയിരിക്കും ഇതെന്നാണ് സൂചനകൾ.

By Trainee Reporter, Malabar News
Meta
Ajwa Travels

ഡെൽഹി: ട്വിറ്റർ മാതൃകയിൽ പുതിയ സാമൂഹിക മാദ്ധ്യമം നിർമിക്കുന്നത് പരിഗണനയിലെന്ന് ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ. ട്വിറ്റർ പ്രതിസന്ധി മുതലെടുക്കുകയാണ് ലക്ഷ്യം. പി 92 എന്നാണ് പദ്ധതിയെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ട്വിറ്ററിനെ പോലെ തന്നെ ചെറു കുറിപ്പുകൾ പങ്കുവെയ്‌ക്കാവുന്ന സാമൂഹിക മാദ്ധ്യമം ആയിരിക്കും ഇതെന്നാണ് സൂചനകൾ.

മാസ്‌റ്റഡോൺ അടക്കമുള്ള ഡിസെൻട്രലൈസ്‌ഡ്‌ ആപുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആലോചിക്കുന്നതെന്നാണ് കമ്പനി അധികൃതർ വ്യക്‌തമാക്കുന്നത്‌. ഇൻസ്‌റ്റാഗ്രാമിൽ നിന്ന് ഉപയോക്‌താക്കളെ എത്തിക്കുന്നതടക്കം വിപുലമായ പദ്ധതികൾ കമ്പനിക്ക് ഉണ്ടെന്നാണ് റിപ്പോർട്.

അതേസമയം, മെറ്റ വീണ്ടും കൂട്ടപിടിച്ചുവിടലിന് ഒരുങ്ങുകയാണ്. രണ്ടാം ഘട്ടത്തിലും പതിനായിരത്തിലധികം പേർക്ക് ജോലി നഷ്‌ടമാകുമെന്നാണ് റിപ്പോർട്. അടുത്ത ആഴ്‌ച മുതലായിരിക്കും പ്രഖ്യാപനം തുടങ്ങുന്നത്. എഞ്ചിനിയറിങ് ഇതര ജോലികളിൽ ഉള്ളവരെ ആയിരിക്കും പിരിച്ചുവിടൽ കൂടുതലായി ബാധിക്കുക. കഴിഞ്ഞ വർഷം നവംബറിൽ കമ്പനി 11,000 പേരെ പിടിച്ചുവിട്ടിരുന്നു.

Most Read: ഡെൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE