റായ്‌ഗഡ്: മുംബൈ- പൂനെ എക്‌സ്‌പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. റായ്‌ഗഡിലെ ഖോപോളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മറ്റു വാഹനങ്ങളിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ 6.30നാണ് സംഭവം. ഒരു ടെമ്പോയും കാറും രണ്ട് കണ്ടെയ്‌നറുകളും ഉൾപ്പടെ നാല് വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 7 പേർക്ക് പരിക്കേറ്റു. ഇതിൽ 4 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കാമോത്തെയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഖോപോളി പോലീസ് സ്‌റ്റേഷനിലെ സീനിയർ ഇൻസ്‌പെക്‌ടർ ശിരീഷ് പവാർ അറിയിച്ചു.
Most Read: തുടരന്വേഷണം തടയണമെന്ന ദിലീപിന്റെ ഹരജി; കക്ഷി ചേരാൻ അപേക്ഷ നൽകി നടി