വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കും; എകെ ശശീന്ദ്രൻ

By News Desk, Malabar News
AK Saseendran
മന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: ഇൻസ്‌പെക്ഷൻ ബംഗ്‌ളാവുകൾ അടക്കമുള്ള വനംവകുപ്പിന്റെ താമസ സൗകര്യങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. സഞ്ചാരികൾക്ക് വനത്തിന്റെ ഭംഗി ആസ്വദിക്കുന്നതിന് പര്യാപ്‌തമാക്കുന്ന വിധത്തിൽ ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഇക്കോ ടൂറിസം പ്രവർത്തനങ്ങൾക്കാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പ് ആസ്‌ഥാനത്തെ സ്‌ട്രോങ് റൂമിന്റെയും സംസ്‌ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകളിൽ പോയിന്റ് ഓഫ് സെയിൽസ് മെഷീനുകൾ സ്‌ഥാപിക്കുന്നതിന്റെയും ഉൽഘാടന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്‌ഥിതി സൗഹൃദ ഇക്കോ ടൂറിസത്തിന് കൂടുതൽ പ്രോൽസാഹനം നൽകണമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്‌ഥാ വ്യതിയാനത്തിലെ വെല്ലുവിളികളെ നേരിടാൻ നടപടികൾ സ്വീകരിക്കണം. പ്രകൃതിയെ ദുർബലപ്പെടുത്താതെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ; ഉന്നത ഗൂഢാലോചനയെന്ന് എഡിജിപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE