ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ചു; ആംബുലൻസ് വാങ്ങി സിഎച്ച് സെന്റർ

By Desk Reporter, Malabar News
Dispute over parking; The ambulance driver was stabbed
Ajwa Travels

മലപ്പുറം: ആക്രി പെറുക്കി വിറ്റും നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചും സമാഹരിച്ച തുകകൊണ്ട് ആംബുലൻസ് വാങ്ങി ആൽപ്പറമ്പ് സിഎച്ച് സെന്റർ. യൂത്ത്‌ലീഗ് പ്രവർത്തകരാണ് ആംബുലൻസ് വാങ്ങുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്. വീടുകളിൽനിന്ന് ആക്രി ശേഖരിച്ച് വിറ്റ് കിട്ടിയ പണമാണ് പ്രധാനമായും ആംബുലൻസ് വാങ്ങാൻ ഉപയോഗിച്ചത്. കൂടാതെ ഉദാരമതികളിൽ നിന്ന് സംഭാവനയും സ്വീകരിച്ചു.

ആൽപ്പറമ്പ്, പള്ളിക്കൽ മേഖലയിലുള്ള ആവശ്യക്കാർക്ക് മിതമായ വാടകക്ക് ആംബുലൻസ് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആംബുലൻസ് സമർപ്പണച്ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു.

പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ, പി അബ്‌ദുൽഹമീദ് എംഎൽഎ, മുനവറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ്, ശരീഫ്, ഡോ. വിപി അബ്‌ദുൽഹമീദ്, കെപി മുസ്‌തഫ തങ്ങൾ, ഗുലാം ഹസ്സൻ ആലംഗീർ, സി അസീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Most Read:  സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE