കുട്ടികളിലെ പ്രതിരോധ വാക്‌സിനേഷൻ സ്വീകരിച്ചില്ലേൽ രക്ഷിതാക്കൾക്ക് എതിരെ നടപടി; ബഹ്‌റൈൻ

By Team Member, Malabar News
Action Against Parents If They Refuse Immunization In Children In Bahrain
Ajwa Travels

മനാമ: രാജ്യം അംഗീകരിക്കുന്ന പ്രതിരോധ വാക്‌സിനുകൾ കുട്ടികൾക്ക് നൽകാൻ വിസമ്മതിച്ചാൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. കാരണമില്ലാതെ വാക്‌സിനേഷൻ വൈകിക്കുന്നതും ഉറപ്പാക്കാത്തതും നിയമപരമായ നടപടി സ്വീകരിക്കേണ്ട വീഴ്‌ചയാണെന്ന് ഉദ്യോഗസ്‌ഥരും അധികൃതരും അറിയിച്ചു. 

പൊതുജനാരോഗ്യ വിഭാഗത്തിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അധികൃതർ ഇക്കാര്യം വ്യക്‌തമാക്കിയത്‌. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് 20 രക്ഷിതാക്കൾക്കെതിരെ ഹരജി ലഭിച്ചത്. ഇവരെ റിമാൻഡിലാക്കിയതായും ബോധവൽക്കരിച്ചതായും പബ്ളിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഹെൽത്ത് സെന്ററുകൾ വഴി കുട്ടികൾക്കായി വിതരണം ചെയ്യുന്ന വാക്‌സിനുകൾ സ്വീകരിക്കാതിരുന്നപ്പോൾ ഉദ്യോഗസ്‌ഥർ രക്ഷിതാക്കളെ ബന്ധപ്പെട്ടു. എന്നാൽ അപ്പോഴും രക്ഷിതാക്കൾ വിസമ്മതം പ്രകടിപ്പിച്ചു. ഇതോടെയാണ് ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി കൈമാറിയത്.

Read also: സംഘർഷ സാധ്യത; സിപിഐഎം കേന്ദ്രകമ്മിറ്റി ഓഫിസിന്റെ സുരക്ഷ വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE