ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ട്വിറ്റർ. “ഞങ്ങൾ പ്രധാനമന്ത്രിയുടെ ഓഫിസുമായി 24×7 തുറന്ന ആശയവിനിമയം നടത്തുന്നുണ്ട്, ഈ സംഭവത്തെ കുറിച്ച് അറിഞ്ഞയുടൻ തന്നെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് സുരക്ഷിതമാക്കാൻ ഞങ്ങളുടെ ടീമുകൾ ആവശ്യമായ നടപടികൾ സ്വീകരിച്ചു. ഈ സമയത്ത് മറ്റ് ഏതെങ്കിലും അക്കൗണ്ടുകൾ ഹാക്ക് ചെയ്‌തതായി സൂചനകളില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു,”- ട്വിറ്റർ വക്‌താവ് പറഞ്ഞു.
നരേന്ദ്രമോദി എന്ന പേരിലുള്ള സ്വകാര്യ അക്കൗണ്ടാണ് ഹാക്ക് ചെയ്‌തത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ബിറ്റ്കോയിൻ നിയമവിധേയമാക്കി എന്ന ട്വീറ്റാണ് ഹാക്കർ പോസ്‌റ്റ് ചെയ്‌തത്. കുറച്ച് സമയത്തേക്ക് അമ്പരപ്പുണ്ടായെങ്കിലും ട്വിറ്റർ അക്കൗണ്ട് പുനഃസ്‌ഥാപിച്ചു.
ഹാക്കർ പോസ്‌റ്റ് ചെയ്‌ത ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്‌തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചതാണ് വലിയൊരു തെറ്റിദ്ധാരണക്കുള്ള വഴിയടച്ചത്. ജോൺ വിക്ക് ആണ് ഈ അക്കൗണ്ട് ഹാക്ക് ചെയ്‌തതെന്ന മറ്റൊരു ട്വീറ്റും ഇതോടൊപ്പം ഉണ്ടായിരുന്നു. ഇത് പിന്നീട് പിൻവലിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണം നടക്കും.
Most Read: എന്ത് ചെയ്‌താലും പഞ്ചാബിൽ ബിജെപി ജയിക്കാൻ പോവുന്നില്ല; മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി