കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷ സാക്ഷി വിസ്‌താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. രാവിലെ 11 മണിയോടെയാണ് ഹാജരായത്. എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷ.
നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിർഷയെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായാണ് നാദിർഷയെ വിസ്‌തരിക്കുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യ മാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്‌താരമാണ് ഇതുവരെ പൂർത്തിയായത്.
അതേസമയം, കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി 6 മാസത്തെ സമയം കൂടി അനുവദിച്ചു. ഈ മാസം വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറയണമെന്നാണ് സുപ്രീം കോടതി നേരത്തെ വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിക്കുക ആയിരുന്നു.
Read Also: കർഷകരുടെ കയ്യിൽ ക്വാറന്റെയ്‌ൻ മുദ്ര കുത്തി കർണാടക; പരാതി