ചെന്നൈ: രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. പിഎസ്എൽവി- എക്‌സ്എൽവി 57 റോക്കറ്റ് ആദിത്യയെ വിജയകരമായി ആദ്യ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ സ്‌ഥിരീകരിച്ചു. വിക്ഷേപിച്ചു 64 മിനിറ്റിന് ശേഷം 648.7 കിലോമീറ്റർ ദൂരത്തുവെച്ചാണ് ആദിത്യ വേർപ്പെട്ടത്.
ഇനി 125 ദിവസത്തിനിടെ നാല് തവണയായി ഭ്രമണപഥം ഉയർത്തിയാകും ലക്ഷ്യസ്‌ഥാനത്ത് എത്തുക. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്കാണ് പേടകത്തെ അയച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 11.50നാണ് ആദിത്യ എൽ 1 സൂര്യനിലേക്ക് കുതിച്ചുയർന്നത്. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടെന്നും ലേ പാഡുകൾ വേർപ്പെട്ടെന്നും ഐഎസ്ആർഒ അറിയിച്ചു.
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യമാണിത്. യാത്ര സൂര്യനെ അടുത്തറിയാനാണെങ്കിലും സൂര്യനിലേക്ക് നേരിട്ട് ചെല്ലില്ല. നമ്മുടെ സൗരയൂഥത്തിന്റെ ഊർജ കേന്ദ്രത്തെ ഒരു തടസവും കൂടാതെ നിരീക്ഷിക്കാൻ പറ്റുന്നൊരിടത്തേക്കാണ് ലക്ഷ്യം. അതാണ് ലഗ്രാഞ്ച് പോയിന്റ് ഒന്ന് അഥവാ എൽ 1. സൗര ദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
Most Read| കേരളത്തിൽ രണ്ടാം വന്ദേ ഭാരത് ട്രെയിൻ; ദക്ഷിണ റെയിൽവേക്ക് കൈമാറി