അവധിക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും

By Staff Reporter, Malabar News
niyamasabha-from-tomorrow
Representational image
Ajwa Travels

തിരുവനന്തപുരം: പൂജ-നബിദിന അവധികള്‍ക്ക് ശേഷം ഇന്ന് നിയമസഭാ സമ്മേളനം പുനഃരാരംഭിക്കും. മഴക്കെടുതി കണക്കിലെടുത്ത് സഭാ സമ്മേളനത്തിന്റെ കാര്യപരിപാടി പുനഃക്രമീകരിക്കും. പ്രളയബാധിത പ്രദേശങ്ങളിലെ എംഎല്‍എമാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ്. അതിനാല്‍ അവരൊഴികെ സഭ ചേരുന്നതിന് ക്വാറം തികയാന്‍ ആവശ്യമായ എംഎല്‍എമാരെ മാത്രം പങ്കെടുപ്പിച്ച് സഭ ചേരാനാണ് മന്ത്രിസഭാ തീരുമാനം.

ഇതിന് ശേഷം കാര്യോപദേശക സമിതി ചേര്‍ന്ന് സമ്മേളന ദിവസങ്ങള്‍ പുനഃക്രമീകരിക്കുന്നതില്‍ തീരുമാനം എടുക്കും. കേരളം ശക്‌തമായ പ്രളയക്കെടുതികള്‍ നേരിടുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ കാര്യപരിപാടികളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളിലെ സമ്മേളനം ഒഴിവാക്കാനും സാധ്യതയുണ്ട്.

Read Also: ഇന്ധന വില; ഇന്ന് കൂടിയത് പെട്രോളിന് 35 പൈസ, ഡീസലിന് 37 പൈസ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE