ചരിത്രസ്മാരകങ്ങള്‍ തുറക്കാന്‍ ആഗ്ര

By Team Member, Malabar News
Malabarnews_agra
Representational image
Ajwa Travels

ആഗ്ര: സെപ്റ്റംബര്‍ 1 മുതല്‍ ചരിത്രസ്മാരകങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി ആഗ്ര. മുഖ്യ ആകര്‍ഷണങ്ങളായ താജ് മഹലും ആഗ്ര കോട്ടയുമൊഴികെയുള്ള സ്മാരകങ്ങള്‍ തുറക്കാനാണ് ഭരണകൂടം അനുമതി നല്‍കിയിരിക്കുന്നത്.കോവിഡ് പ്രതിസന്ധിയും അതു മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണും കാരണം മാര്‍ച്ച് മുതല്‍ ഇവയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു.

ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) നിര്‍ദേശപ്രകാരം കേന്ദ്ര സംരക്ഷിത സ്മാരകങ്ങളെല്ലാം ജൂലൈയില്‍ തുറക്കാനുള്ള അനുമതി ലഭിച്ചിരുന്നു.എന്നാല്‍ അന്തിമതീരുമാനമെടുക്കാനുള്ള അവകാശം പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വിട്ടുനല്‍കുകയായിരുന്നു.

എല്ലാ സ്മാരകങ്ങളും തുറക്കുന്നുണ്ടെങ്കിലും കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശനിയും ഞായറും ഇവയെല്ലാം അടച്ചിടും. സുരക്ഷാ പ്രോട്ടോകോളുകള്‍ അനുസരിച്ച് മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു.സന്ദര്‍ശകര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE