ഗാന്ധിനഗർ: അഹമ്മദാബാദ് ബോംബ് സ്‌ഫോടന കേസിൽ 49 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. കേസില്‍ 28 പ്രതികളെ വെറുതെവിട്ടു.ഗുജറാത്തിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. പ്രതികളുടെ ശിക്ഷ നാളെ വിധിക്കും.
2009 ഡിസംബറിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ആകെ 77 പ്രതികളുണ്ടായിരുന്ന കേസില്‍ 2021 സെപ്‌റ്റംബറില്‍ വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട വിചാരണക്കിടെ 1100 സാക്ഷികളെയാണ് വിസ്‌തരിച്ചത്.
2008 ജൂലൈ 26നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2002ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്‌തതെന്നും പോലീസ് കണ്ടെത്തി.
Also Read: നീറ്റിനെതിരായ ബില്ല് വീണ്ടും പാസാക്കി തമിഴ്‌നാട്