അഖിലേന്ത്യാ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി

By Syndicated , Malabar News
National strike_Malabar news
Ajwa Travels

ന്യൂഡെല്‍ഹി: നവംബര്‍ 26ന്  നടക്കാനിരിക്കുന്ന  അഖിലേന്ത്യാ പണിമുടക്കിന്  പിന്തുണ പ്രഖ്യാപിച്ച് എഐസിസി. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പിസിസി പ്രസിഡണ്ടുമാര്‍ക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്കും കത്തയച്ചു. പണിമുടക്കിനെ എല്ലാ തരത്തിലും സഹായിക്കണമെന്നും വിജയിപ്പിക്കണമെന്നും നിര്‍ദേശിച്ചാണ് കത്ത് നല്‍കിയത്.

ഐഎൻടിയുസി നടത്തുന്ന സമരത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഐസിസിയുടെ  പിന്തുണ ലഭിക്കുന്നത്.  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ഷകരേയും തൊഴിലാളികളേയും പ്രതിസന്ധിയില്‍  ആക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ തൊഴിലാളി സംഘടനകള്‍ 26ന് പണിമുടക്ക് നടത്തുന്നത്.

ഐഎൻടിയുസി നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, ജി സഞ്‌ജീവ റെഡ്ഡി, ആര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം  എഐസിസി നേതൃത്വവുമായി നടത്തിയ  ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്കിനെ പിന്തുണക്കാന്‍  കോണ്‍ഗ്രസ് നേതൃത്വം  തീരുമാനിച്ചത്.

Read also: ‘നിവാർ’ ശക്‌തി പ്രാപിച്ചു; തമിഴ്‌നാടിനും പുതുച്ചേരിക്കും സഹായ വാഗ്‌ദാനവുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE