ഐശ്വര്യ ലക്ഷ്‌മിയുടെ ‘അർച്ചന 31 നോട്ട് ഔട്ട്’; ആദ്യ ഗാനമെത്തി

By Staff Reporter, Malabar News
archana 31 not out
Ajwa Travels

ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. ‘മാനത്തെ ചെമ്പരുന്തേ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും മാത്തന്‍ ആണ്. ഐശ്വര്യ ലക്ഷ്‍മിയും ഗ്രേസിക്കുട്ടിയും കോറസ് പാടിയിരിക്കുന്നു. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയ അഖില്‍ അനില്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചര്‍ ഫിലിമാണ് അര്‍ച്ചന 31 നോട്ട് ഔട്ട്.

അഖിലിനൊപ്പം അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്‌ജിത്‌ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഛായാഗ്രഹണം ജോയല്‍ ജോജി. ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സബീര്‍ മലവെട്ടത്ത്, എഡിറ്റിംഗ് മുഹ്‌സിന്‍ പിഎം എന്നിവർ നിർവഹിക്കുന്നു.

സംഗീതം ഒരുക്കിയത് രജത്ത് പ്രകാശ്, മാത്തന്‍ എന്നിവരാണ്. കലാസംവിധാനം രാജേഷ് പി വേലായുധന്‍, വസ്‌ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്‌ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് വിഷ്‍ണു പിസി, അരുണ്‍ എസ് മണി, പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്താ പ്രചരണം എഎസ് ദിനേശ്. ഫെബ്രുവരി 4 ചിത്രത്തിന്റെ റിലീസ് തീയതി.

Read Also: ഒരുക്കം ശക്‌തം; ബിജെപി വിട്ട മൂന്നാമത് മന്ത്രിയെയും ഒപ്പം ചേർത്ത് അഖിലേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE