എകെ ശശീന്ദ്രൻ എലത്തൂരിൽ മൽസരിക്കും; എൻസിപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

By Staff Reporter, Malabar News
Anyone can watch the game in the gallery, tell the solution; AK Saseendran against Maneka Gandhi
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ എൻസിപി പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മൽസരിക്കും. എൻസിപി സെക്രട്ടറി എൻഎ മുഹമ്മദ് കുട്ടി കോട്ടക്കലും, തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് കുട്ടനാട് സീറ്റിലും മൽസരിക്കും. തർക്കങ്ങൾ എല്ലാം തന്നെ പരിഹരിച്ചതായി ടിപി പീതാംബരനും എകെ ശശീന്ദ്രനും ദേശീയ നേതൃത്വവുമായുള്ള ചർച്ചക്ക് ശേഷം അറിയിച്ചു.

ശശീന്ദ്രൻ മൽസരിക്കുന്നതിന് എതിരെ ഇന്നലെ എലത്തൂരിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മണ്ഡലത്തിൽ ശശീന്ദ്രന് പകരം പുതുമുഖത്തെ കൊണ്ടുവരണം എന്നായിരുന്നു പോസ്‌റ്ററിലെ മുഖ്യ ആവശ്യം. നേരത്തെ എൻസിപി യോഗത്തിലും ഇത്തരത്തിലുള്ള ആവശ്യം ഉയർന്ന് വന്നിരുന്നു. എന്നാൽ എൻസിപി കേന്ദ്ര നേതൃത്വം ശശീന്ദ്രന് അവസരം നൽകുകയായിരുന്നു. വിഷയത്തിൽ പരാതി ഉന്നയിച്ചവരും ഇന്ന് സ്‌ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന വേളയിൽ ശശീന്ദ്രനൊപ്പം ഉണ്ടായിരുന്നു.

Read Also: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാം; ഇഡിക്കെതിരെ വീണ്ടും മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE