ഇടുക്കി: ജില്ലയിലെ പൂപ്പാറ വില്ലേജ് ഓഫിസിൽ മദ്യപിച്ചെത്തിയ സംഘം അക്രമം നടത്തി. സംഘം സ്‌പെഷ്യൽ വില്ലേജ് ഓഫിസറെയും മറ്റ് ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയും ചെയ്‌തു. അടിമാലി സ്വദേശി ബഷീറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പൂപ്പാറ വില്ലേജ് ഓഫിസിലെത്തി ആക്രമണം നടത്തിയത്.
ജീവനക്കാരെ കയ്യേറ്റം ചെയ്‌തതിനൊപ്പം തന്നെ വില്ലേജ് ഓഫിസിലെ ജനൽ ചില്ലുകളും ഫയലുകളും ഓഫിസ് ഉപകരണങ്ങളും അക്രമി സംഘം അടിച്ചു തകർക്കുകയും ചെയ്‌തു. ഇന്ന് രാവിലെയോടെയാണ് മദ്യപിച്ചെത്തിയ സംഘം വില്ലേജ് ഓഫിസിൽ ആക്രമണം നടത്തിയത്.
Read also: കോടികളല്ല, നല്ല സിനിമയുടെ നിര്‍മിതിക്ക് അനിവാര്യം ആശയം; കെ ജയകുമാര്‍ ഐഎഎസ്