കോടികളല്ല, നല്ല സിനിമയുടെ നിര്‍മിതിക്ക് അനിവാര്യം ആശയം; കെ ജയകുമാര്‍ ഐഎഎസ്

By Film Desk, Malabar News
Ajwa Travels

നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കുന്ന ‘വെള്ളിക്കാപ്പട്ടണം’ എന്ന ചിത്രത്തിലെ തന്റെ പ്രൊമോ ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ്. ഏതൊരു കലാരൂപവും മനുഷ്യന് ആത്‌മവിശ്വാസവും ജീവിത വിശ്വാസവും തരുന്നതായിരിക്കണമെന്നും ആ അർഥത്തില്‍ ‘വെള്ളരിക്കാപ്പട്ടണം’ നമുക്ക് ആത്‌മവിശ്വാസം തരുന്ന ചിത്രമാണെന്നും ജയകുമാര്‍ പറയുന്നു.

‘ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാല്‍’ എന്നുതുടങ്ങുന്ന ഗാനമാണ് ചിത്രത്തിനായി ജയകുമാർ രചിച്ചത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പാട്ടാണിതെന്ന് എഴുത്തുകാരൻ പറഞ്ഞു.

കെ ജയകുമാര്‍ ഐഎഎസ്

‘പൊതുവെ ഗാനരചയിതാക്കള്‍ക്ക് ലളിതമായ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സാഹിത്യഭംഗി കുറക്കേണ്ടിവരും. പക്ഷേ ഈ ഗാനത്തിന് സംഗീതത്തോടൊപ്പം ലളിതമായ വാക്കുകളും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യം വളരെ മനോഹരമാക്കിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

ഗാനത്തിന്റെ ചിത്രീകരണം തന്നെയാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റെന്നും അദ്ദേഹം പറഞ്ഞു. വളച്ചുകെട്ടലുകളില്ലാതെ ലളിതമായി കഥ പറയുന്ന ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. ഏതൊരാള്‍ക്കും പുതിയ കാര്യം ചെയ്യാന്‍ ആത്‌മവിശ്വാസവും ധൈര്യവും നല്‍കുന്ന ചിത്രം കൂടിയാണിത്. നല്ല ചിത്രങ്ങളുണ്ടാകുന്നതിന് കോടികളുടെ മുതല്‍ മുടക്കല്ല വേണ്ടത്, അതിന് വളരെ ലളിതമായി ആശയം പ്രകടിപ്പിക്കാന്‍ കഴിയണം. ‘വെള്ളരിക്കാപ്പട്ടണം’ അത്തരത്തില്‍ വിജയകരമായി രൂപപ്പെടുത്തിയ ചിത്രമാണ്; കെ ജയകുമാര്‍ ചൂണ്ടിക്കാട്ടി.

മലയാളികൾ എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു വടക്കന്‍ വീരഗാഥയിലെ ‘ചന്ദനലേപ സുഗന്ധം, കളരിവിളക്ക്’, ‘പക്ഷേ’യിലെ മൂവന്തിയായ്, സൂര്യാംശു’, കിഴക്കുണരും പക്ഷിയിലെ ‘സൗപര്‍ണ്ണികാമൃതം’, മഴയിലെ ‘എത്രമേല്‍ മണമുള്ള’ തുടങ്ങി നൂറ് കണക്കിന് സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് കെ ജയകുമാർ രചിച്ചിട്ടുള്ളത്. ഇതിനിടെ കുട്ടികള്‍ക്കായി ഒത്തിരി ആല്‍ബങ്ങളും പാട്ടുകളും ഇദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറവിയെടുത്തിട്ടുണ്ട്.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പാണ് ‘വെള്ളിക്കാപ്പട്ടണം’ നിർമിക്കുന്നത്. ചിത്രത്തിലെ അഞ്ച് പാട്ടുകളില്‍ രണ്ട് പാട്ടുകള്‍ കെ ജയകുമാര്‍ ഐഎഎസും മൂന്ന് പാട്ടുകള്‍ സംവിധായകന്‍ മനീഷ് കുറുപ്പുമാണ് രചിച്ചിരിക്കുന്നത്. പ്രൊമോ ഗാനത്തിന് പുറമെ പുറത്തുവിട്ട ചിത്രത്തിലെ മറ്റ് ഗാനങ്ങളും ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ശ്രീജിത്ത് ഇടവനയാണ് സംഗീത സംവിധാനം.

ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എംആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആര്‍ സുമേരന്‍ വാർത്താപ്രചാരണം നിർവഹിക്കുന്ന ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ധനപാലാണ്.

Most Read: ഗൂഢാലോചന കേസ്: തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണം; ദിലീപ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE