തിരുവനന്തപുരം: രണ്ട് ദിവസത്തെ പണിമുടക്ക് മുന്നിൽക്കണ്ട് സംസ്‌ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിയതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇന്നും ട്രഷറി പ്രവർത്തിക്കുന്നുണ്ട്. കരാറുകാർക്ക് ബില്ല് മാറുന്നതിൽ ഒരു തടസവും ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ, പണിമുടക്ക് ട്രഷറി പ്രവർത്തനത്തെ ബാധിക്കുമെന്ന് മന്ത്രി അറിയിച്ചു.
രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുൻകൂട്ടി അറിയാവുന്നതാണ്. എന്നാലും, പെന്റിങ്ങിൽ ധാരാളം ബില്ലുകൾ ഇല്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്‌ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതിയിൽ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, കെ റെയിൽ സമരത്തിൽ യുഡിഎഫിനെ ധനമന്ത്രി കെഎൻ ബാലഗോപാൽ വിമർശിച്ചു. സംസ്‌ഥാനത്തെ പ്രതിപക്ഷ എംപിമാർ കേരളത്തിന് ഒന്നും ചെയ്യുന്നില്ലെന്നും അവർ കെ റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ, കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാൻ വേണ്ടിയെങ്കിലും എംപിമാർക്ക് വാദിച്ചു കൂടെയെന്നും കെഎസ്ആർടിസിയുടെ ഇന്ധനവില വർധനക്കെതിരെ പോലും മിണ്ടുന്നില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.
Most Read: ബസ് ചാർജ് വർധന നേരത്തെ അംഗീകരിച്ചത്; പുതുതായി ഒരുറപ്പും നൽകിയിട്ടില്ല- ആന്റണി രാജു