സോണിയ ഗാന്ധിക്ക് കത്തയച്ച സംഭവം; തരൂരിനെതിരെ ആരോപണം

By Team Member, Malabar News
Malabarnews_sonia
സോണിയ ഗാന്ധി
Ajwa Travels

ന്യൂഡല്‍ഹി : സോണിയാ ഗാന്ധിക്ക് കത്തയച്ച സംഭവത്തില്‍ ശശി തരൂരിനെതിരെ ആരോപണം.തരൂരിന്റെ വീട്ടില്‍ ചേര്‍ന്ന വിരുന്നിനിടയിലാണ് കത്ത് തയാറാക്കിയതെന്നാണ് കോണ്‍ഗ്രസിലെ തന്നെ മറ്റൊരു വിഭാഗം ആരോപിക്കുന്നത്.തരൂരിനെതിരെ നടപടിയെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്റെ മേല്‍ഘടകം മുതല്‍ താഴെത്തട്ട് വരെ സമഗ്രമായ മാറ്റങ്ങള്‍ ആവശ്യപെട്ട് 103 കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചത്. 5 മുന്‍ മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തനസമിതി അംഗങ്ങള്‍, സിറ്റിംഗ് എം.പിമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം തരൂരിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിരുന്നിനായ് ഒത്തുകൂടിയിരുന്നു. ഇതിനിടയിലാണ് കത്തില്‍ ഒപ്പുവെച്ചതെന്നാണ് ആരോപണം.വിരുന്നില്‍ പങ്കെടുത്ത ഒരു വിഭാഗം ഒപ്പുവെക്കാന്‍ തയാറായിരുന്നില്ല.ഗാന്ധികുടുംബത്തിനെതിരെയുള്ള ഗൂഢാലോചനയായിട്ടാണ് നീക്കത്തെ കാണുന്നതെന്ന് രാഹുല്‍ ബ്രിഗേഡ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE