മലയാളത്തിന്റെ പ്രിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന്‍ സംഗീതം നല്‍കിയ പുതിയ ആല്‍ബം ‘കഥകള്‍ ചൊല്ലിടാം’ പുറത്തിറങ്ങി. ഇതിനോടകം പ്രേക്ഷകർ നെഞ്ചേറ്റിയ ആല്‍ബത്തിന്റെ വരികളെഴുതി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ കുഞ്ചാക്കോ ബോബന്‍, കൃഷ്‌ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരും അവരുടെ മക്കളുമാണ് .
അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ആൽബത്തിന്റെ എഡിറ്റിങ്ങും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതും. ഹിഷാം അബ്‌ദുല്‍ വഹാബ് മിക്‌സിങ്ങും അറേഞ്ച്മെന്റും ചെയ്‌തിരിക്കുന്ന ‘കഥകള്‍ ചൊല്ലിടാ’മിന്റെ ഛായാഗ്രാഹകൻ രാഹുല്‍ രാജാണ്.
ആല്‍ബത്തില്‍ വിനീത് ശ്രീനിവാസന്‍ കുഞ്ചാക്കോ ബോബന്‍, കൃഷ്‌ണ ശങ്കര്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവർക്കൊപ്പം അവരുടെ മക്കളും ഭാഗമാകുന്നു എന്നതാണ് ഇതിന്റെ സവിശേഷത. മക്കളോടുള്ള സ്‌നേഹവും ആത്‌മബന്ധവുമാണ് ആൽബത്തിൽ വരച്ചുവെക്കുന്നത്.
വായു, വെളിച്ചം, വെള്ളം, ഭൂമി എന്നിങ്ങനെ നാല് ഭാഗങ്ങളാണ് ആൽബത്തിനുള്ളത്. വായുവില്‍ വിനീത് ശ്രീനിവാസന്‍, വെളിച്ചത്തില്‍ കൃഷ്‌ണ ശങ്കര്‍, വെള്ളത്തില്‍ വിനയ് ഫോര്‍ട്ട്, ഭൂമിയില്‍ ഷറഫുദ്ദീന്‍ എന്നിങ്ങനെയാണ് ആൽബത്തിൽ പ്രത്യക്ഷപ്പെടുന്നത്.
അതേസമയം തന്റെ പുതിയ സിനിമയായ ‘പാട്ടി’ന്റെ പണിപ്പുരയിലാണ് ഇപ്പോൾ അല്‍ഫോണ്‍സ് പുത്രന്‍. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിന്റെ സംഗീതവും അല്‍ഫോണ്‍സിന്റെ തന്നെയാണ്.
Read Also: ‘മണിച്ചിത്രത്താഴി’ന്റെ ഹിന്ദി പതിപ്പിന് രണ്ടാം ഭാഗം; റിലീസ് പ്രഖ്യാപിച്ചു