ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്‌ച നടത്താന്‍ ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സംസ്‌ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പുതിയ പാര്‍ട്ടി ഉണ്ടാക്കിയേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് അമരീന്ദര്‍ അമിത് ഷായെ കാണുന്നത്.
നേരത്തെ മുഖ്യമന്ത്രിസ്‌ഥാനം ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ അമരീന്ദര്‍ അമിത് ഷായെ കണ്ടിരുന്നു. അമരീന്ദറിന്റെ ഈ പ്രവൃത്തിയില്‍ കോണ്‍ഗ്രസ് അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. അമിത് ഷായുമായുള്ള കൂടിക്കാഴ്‌ചക്ക് പിന്നാലെ അമരീന്ദര്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളും പ്രചരിച്ചു.
എന്നാൽ ഇതെല്ലാം നിഷേധിച്ച അമരീന്ദർ കോൺഗ്രസിൽ തുടരില്ലെന്ന നിലപാടും പ്രഖ്യാപിച്ചിരുന്നു. പുതിയ മുന്നണിയെന്ന സൂചനയാണ് ഇതിലൂടെ അമരീന്ദർ സിംഗ് നൽകുന്നതെന്ന് വിലയിരുത്തലുണ്ട്. ഈ വിഷയത്തിൽ കൂടുതൽ പ്രഖ്യാപനങ്ങൾ വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ.
Read Also: ആനത്തോട് ഡാം തുറന്നു; പമ്പാ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം