അമർനാഥ്‌ തീർഥയാത്ര; ഈ വർഷത്തെ രജിസ്‌ട്രേഷൻ നിർത്തിവച്ചു

By Team Member, Malabar News
amarnath
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ അമർനാഥ്‌ തീർഥയാത്രക്കുള്ള രജിസ്‌ട്രേഷൻ നിർത്തിവച്ചു. രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന ഉയർച്ച കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനം എടുത്തിരിക്കുന്നത്. രോഗവ്യാപന സ്‌ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇത്തവണ അമർനാഥ്‌ തീർഥയാത്ര ചെയ്യാൻ രജിസ്‌റ്റർ ചെയ്‌തവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ 13 വയസിൽ താഴെ ഉള്ളവർക്കും, 75 വയസിന് മുകളിൽ ഉള്ളവർക്കും ഇത്തവണ തീർഥാടനത്തിന് അവസരം നൽകില്ല. ജൂൺ 28ആം തീയതി മുതലാണ് യാത്ര ആരംഭിക്കുന്നത്.

Read also : ബംഗാളിൽ റോഡ് ഷോയും പദയാത്രകളും നിരോധിച്ച് ഇലക്ഷൻ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE