ബർഗർ കഴിച്ച് റെക്കോർഡിട്ട് യുവാവ്; കണ്ണുതള്ളി കാണികൾ

By Staff Reporter, Malabar News
burger record
Ajwa Travels

ഏവരുടെയും ഇഷ്‌ട ഭക്ഷണങ്ങളുടെ ലിസ്‌റ്റിൽ ബർഗറിനും വലിയ സ്‌ഥാനമാണ് ഇന്നുള്ളത്. കുട്ടികൾക്കും വലിയവർക്കും ബർഗർ ഇന്ന് ഒരുപോലെ ഇഷ്‌ടമാണ്. എന്നാൽ ഒരു ബർ​ഗർ കഴിക്കാൻ കുറഞ്ഞത് എത്ര സമയമെടുക്കും? സാധാരണ ബർ​ഗർ ആണെങ്കിൽ ഒരു അഞ്ചോ പത്തോ മിനിറ്റ്. അൽപം കൂടി വലിയ ഡബിൾ പാറ്റി ബർ​ഗർ ആണെങ്കിൽ കുറച്ചുകൂടി സമയം എടുത്തേക്കാം. അങ്ങനെയെങ്കിൽ 2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർഗർ കഴിക്കാൻ എത്ര സമയമെടുക്കും? എന്നാൽ കേട്ടോളൂ, വെറും നാല് മിനിറ്റ് മതി!

അമേരിക്കൻ സ്വദേശിയായ യുവാവാണ് നാല് മിനിറ്റിൽ ഈ ഭീമൻ ബർ​ഗർ കഴിച്ച് തീർത്ത് ഇന്റർനെറ്റ് ലോകത്തിന്റെ കണ്ണ് തള്ളിച്ചിരിക്കുന്നത്. തീറ്റ മൽസരങ്ങളിലൂടെ പ്രശസ്‌തനായ മാറ്റ് സ്‌റ്റോണിയാണ് 2000 കലോറി വരുന്ന ഈ ഭീമൻ ബർ​ഗർ വെറും നാല് മിനിറ്റിൽ തിന്ന് തീർത്തത്. ഇതോടെ മാറ്റ് സ്‌റ്റോണി ലോക റെക്കോർഡ് കൂടിയാണ് തിരുത്തി കുറിച്ചത്.

burger eating

ലാസ് വേ​ഗസിലെ ഹാർട്ട് അറ്റാക് ​ഗ്രിൽ നടത്തിയ തീറ്റ മൽസരത്തിൽ ആയിരുന്നു മാറ്റ് സ്‌റ്റോണിയുടെ ഈ തകർപ്പൻ പ്രകടനം. 2.94 കിലോ​ഗ്രാം ഭാരം വരുന്ന ബർ​ഗറിൽ 40 സ്‌ളൈസ് ബേക്കണും 8.5 പാറ്റികളും 16 സ്‌ളൈസ് ചീസും ഒരു വലിയ സവാളയും രണ്ട് തക്കാളിയും മുളകും ബണ്ണുകളുമാണ് ഉൾപ്പെടുന്നത്.

14.6 മില്യൺ ഫോളോവർമാരുള്ള തന്റെ യൂട്യൂബ് ചാനലിൽ മാറ്റ് സ്‌റ്റോണി ഈ വീഡിയോ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. 82 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

ലോക റെക്കോർഡ് കൂടി സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് മാറ്റ് സ്‌റ്റോണി ഇപ്പോൾ. നേരത്തെ സമാനമായ ബർ​ഗർ കഴിക്കാൻ 7.42 മിനിറ്റെടുത്ത മിക്കി സ്യൂഡോയുടെ റെക്കോർഡാണ് മാറ്റ് പഴങ്കഥയാക്കിയത്.

Most Read: സൂര്യ-വെട്രിമാരൻ ചിത്രം വാടിവാസലിന്റെ ചിത്രീകരണം ഒക്‌ടോബറിൽ തുടങ്ങും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE