കൊച്ചി: എഎൻ രാധാകൃഷ്‌ണനെ കേരള നിയമ സഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയിൽ ചർച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭീകരവാദികൾക്ക് എതിരായ പിസി ജോർജിന്റെ നിലപാടിനെയാണ് ബിജെപി പിന്തുണച്ചത്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ സർക്കാർ ഒരു പരിശോധനയും നടത്തിയിട്ടില്ല.
വിദ്വേഷ മുദ്രാവാക്യം നടത്തിയ കൊച്ചുകുട്ടിയോട് തിരിച്ചും മറിച്ചും ചോദിച്ചിട്ടും അതിഗംഭീര പ്രകടനമാണ് നടത്തുന്നത്. ഭീകരവാദ നിലപാടിനെതിരായ പോരാട്ടം കേരളത്തിന്റെ മണ്ണിൽ തുടരും. ഇത്തവണ വിജയം നേടാനുള്ള പ്രവർത്തനമാണ് ബിജെപി നടത്തുന്നത്. ഇടതുപക്ഷക്കാർ പോലും എഎൻ രാധാകൃഷ്‌ണന് വോട്ടുകൊടുക്കുമെന്നും അവർ വ്യക്‌തമാക്കി.
തൃക്കാക്കരയില്‍ ബിജെപി ഓഫിസ് സന്ദർശിച്ച ഉമ തോമസിന്റെ പ്രവർത്തിക്ക് പിന്നിൽ സിപിഎം ഗൂഢാലോചനയാണ്. ദൃശ്യങ്ങൾ ആദ്യമെത്തിയത് സിപിഎം കേന്ദ്രങ്ങളിലാണ്. ഇതുവഴി ബിജെപിയെ ചെളി വാരിയെറിയാനാണ് ശ്രമമെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.
Read Also: കുട്ടികൾക്ക് വാക്‌സിൻ മാറി നൽകിയ സംഭവം; കളക്‌ടർ റിപ്പോർട് തേടി