ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ സ്ഥിരമായി ടോൾ സംവിധാനം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തി ഇറാനും ഒമാനും. ഫ്രാൻസിലെ ഇറാൻ അംബാസഡർ മുഹമ്മദ് ആമേൻ നെജാഡ് ബുധനാഴ്ച പാരീസിൽ ബ്ളൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്.
അത്യാവശ്യം ചിലവ് വരുന്ന നടപടിയാണിതെന്നും ഹോർമുസ് കടക്കേണ്ടവർ വിഹിതം നൽകേണ്ടി വരുമെന്നും അംബാസഡർ വ്യക്തമാക്കി. എന്നാൽ, ഇതൊരു സുതാര്യ സംവിധാനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായി തടസപ്പെട്ടിട്ടില്ലെന്ന് മുഹമ്മദ് അമീൻ നെജാഡ് അവകാശപ്പെട്ടു.
കഴിഞ്ഞ ചൊവ്വ- ബുധൻ ദിവസങ്ങൾക്കിടയിൽ 26 ടാങ്കറുകളും മറ്റു കപ്പലുകളും കടന്നുപോയിട്ടുണ്ടെന്നും ഇറാൻ പറഞ്ഞു. അതേസമയം, ഹോർമുസിൽ ടോൾ സംവിധാനം സ്വീകാര്യമല്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരിയിലാണ് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത്.
Most Read| ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് മൂന്നുദിവസത്തെ ഇടക്കാല ജാമ്യം





































