അന്നഹ്ദ എക്‌സലൻസ് അവാർഡ്; ഡോ. ഹസൻ ശാഫിയും ഡോ. മുഹമ്മദലി വാഫിയും അർഹരായി

By Desk Reporter, Malabar News
Dr. Hassan El Shafei and Muhammad Ali Wafi
Dr. Hassan El Shafei, Dr. Muhammad Ali Wafi

മലപ്പുറം: അറബിഭാഷാ വളർച്ചക്കും പുരോഗതിക്കും മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് നൽകുന്ന ‘അന്നഹ്ദ’ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രമുഖ ഈജിപ്ഷ്യൻ എഴുത്തുകാരനും ഖൈറോ അറബിഭാഷാ അക്കാദമി മേധാവിയുമായ ഡോ. ഹസൻ ശാഫിക്കാണ് ‘അന്നഹ്ദ’ രാജ്യാന്തര പുരസ്‌കാരം.

അന്നഹ്ദ നാഷണൽ എക്‌സലൻസ് അവാർഡിന് പ്രമുഖ അറബി എഴുത്തുകാരനും വിദേശ അറബ് മാഗസിനുകളിലെ കോളമിസ്‌റ്റുമായ ഡോ. കെ മുഹമ്മദലി വാഫിയും അർഹനായി. അറബി ഭാഷയിൽ നിരവധി ഗ്രന്ഥ രചനകൾ നടത്തിയ ഡോ. ഹസൻ ശാഫി, ഈജിപ്‌തിലെ അൽ അസ്ഹർ സർവകലാശാല ഉന്നതാധികാര പണ്ഡിത സഭാ അംഗവും ശൈഖുൽ അസ്ഹറിന്റെ മുൻ ഉപദേഷ്‌ടാവുമാണ്.

നിലവിൽ വാഫി സംവിധാനത്തിന്റെ ആസിസ്‌റ്റൻന്റ് കോഡിനേറ്ററും കാളികാവ് വാഫി കാമ്പസ് അറബിക് വിഭാഗം മേധാവിയുമാണ് നാഷണൽ എക്‌സലൻസ് അവാർഡ് ജേതാവായ ഡോ. മുഹമ്മദലി വാഫി. പള്ളിപ്പുറം ദാറുൽ അൻവാർ വഫിയ്യ കോളേജ് പ്രിൻസിപ്പൽ കൂടിയായ ഇദ്ദേഹം യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് പുറത്തിറങ്ങുന്ന ഗവേഷണ മാഗസിനുകളിൽ സ്‌ഥിരം എഴുത്തുകാരനാണ്.

വിവിധ ദേശീയ-അന്തർദേശീയ സെമിനാറുകളിൽ ശ്രദ്ധേയ സാന്നിധ്യവുമാണ് ഡോ. മുഹമ്മദലി വാഫി. കേരളത്തിലെ തനതു കലകളായ കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്, പുലിക്കളി, മാപ്പിള കലകളായ ഒപ്പന, ദഫ്‌മുട്ട്, കോൽക്കളി തുടങ്ങിയവ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനാണ് ഡോ. മുഹമ്മദ് അലി വാഫി.

2006ൽ പറപ്പൂർ സബീലുൽ ഹിദായ ഇസ്‌ലാമിക് കോളേജിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചതാണ് ‘അന്നഹ്ദ’ അറബിക് മാസിക. ഇന്ത്യയിൽ അറബി ഭാഷാ വളർച്ചക്കും നിലനിൽപ്പിനും വലിയ സംഭാവന നൽകിയ പ്രസിദ്ധീകരണമാണ് ‘അന്നഹ്ദ’ മാസികയെന്ന് സംഘാടകർ പറഞ്ഞു.

പ്രശസ്‌തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അവാർഡ് ജേതാക്കൾക്ക് ഉടനെ കൈമാറും. മാഗസിൻ മാനേജിംങ് ഡയറക്‌ടർ സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ ചെയർമാനായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

പൂർണ്ണ വായനയ്ക്ക്

Most Read: കാസർഗോഡ് മൽസരിക്കുമെന്ന വാർത്ത തെറ്റ്, അഴീക്കോട് താൽപര്യം; കെഎം ഷാജി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE