അന്നു ആന്റണി ചിത്രം ‘മെയ്‌ഡ്‌ ഇൻ ക്യാരവാൻ’; വീഡിയോഗാനം 5 ലക്ഷം പിന്നിട്ട് ഹിറ്റിലേക്ക്

By Siva Prasad, Special Correspondent (Film)
  • Follow author on
Annu Antony's film 'Made in Caravan'
Ajwa Travels

കഴിഞ്ഞ ദിവസം മനോരമ മ്യുസിക്‌സ്‌ അവരുടെ യൂട്യൂബ് ചാനൽവഴി പുറത്തിറക്കിയ ‘മെയ്‌ഡ്‌ ഇൻ ക്യാരവാൻ’ ചിത്രത്തിലെ ‘നീല നീല നീൾമിഴി’ എന്ന് തുടങ്ങുന്ന സോഫ്റ്റ് ടെച്ച് ഗാനം 5 ലക്ഷം ആസ്വാദക ഹൃദയങ്ങളെ കീഴടക്കി ഹിറ്റ് ചാർട്ടിലേക്ക്. കെഎസ് ഹരിശങ്കർ ഗാനാലാപനം നിർവഹിച്ച വരികൾ ബികെ ഹരിനാരായണന്റെ സൃഷ്‌ടിയാണ്. ഗാനത്തിന് സംഗീതം ചെയ്‌തിരിക്കുന്നത്‌ വിനു തോമസാണ്.

Annu Antony's film 'Made in Caravan'

മലയാള പ്രേക്ഷക ലോകത്തെ കീഴടക്കിയ ‘ഹൃദയം’ സിനിമക്ക് ശേഷം അന്നു ആന്റണി നായികയാവുന്ന ചിത്രമാണ് ‘മെയ്‌ഡ്‌ ഇൻ ക്യാരവാൻ’. നവാഗതനായ ജോമി കുര്യാക്കോസ് കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന സിനിമ അതിന്റെ ആദ്യ വീഡിയോ ഗാനം മാർച്ച് 11നാണ് പുറത്തിറക്കിയത്.

സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്‌ജു ബാദുഷ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് ‘മെയ്‌ഡ്‌ ഇന്‍ ക്യാരവാന്‍’. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ പുതുമുഖം പ്രിജില്‍ ആണ് നായകനായി വരുന്നത്. പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ എൻഎം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥപറയുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ആൻസൻ പോൾ, മിഥുൻ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്‌ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, ജെന്നിഫർ, നസ്സഹ, എൽവി സെന്റിനോ എന്നിവരും ചിത്രത്തിൽ വേഷങ്ങൾ ചെയ്യുന്നുണ്ട്. വീഡിയോ ഗാനം ഇവിടെ കേൾക്കാം:

ക്യാമറ: ഷിജു എം ഭാസ്‌കർ, എഡിറ്റിങ്: വിഷ്‌ണു വേണുഗോപാൽ, പ്രൊജക്‌ട് ഡിസൈനർ: പ്രിജിൻ ജെപി, ആർട്ട്: രാഹുൽ രഘുനാഥ്, മേക്കപ്പ്: നയന രാജ്, വസ്‌ത്രാലങ്കാരം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെആർ (സപ്‌ത), ക്രിയേറ്റീവ് ഹെഡ്: പങ്കജ് മോഹൻ, പ്രൊഡക്ഷൻ മാനേജർ: അസ്‍ലം പുല്ലേപ്പടി, സ്‌റ്റിൽസ്: ശ്യാം മാത്യു, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: Most Read: ‘പുട്ട് ബന്ധങ്ങളെ തകർക്കും’; മൂന്നാം ക്‌ളാസുകാരന്റെ ഉത്തരക്കടലാസ് വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE