അട്ടപ്പാടിയിൽ ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചു

By Desk Reporter, Malabar News
anthrax-in-Coimbatore
Ajwa Travels

പാലക്കാട്: അട്ടപ്പാടി അതിർത്തിയിലെ ആനക്കട്ടിയിൽ കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്ക് ആന്ത്രാക്‌സ് ബാധ ഉണ്ടായിരുന്നെന്ന് കോയമ്പത്തൂർ വനം വകുപ്പ് കണ്ടെത്തി. ചരിഞ്ഞ ആനയുടെ ചെവിയിലെ ഞരമ്പിൽ നിന്ന് ശേഖരിച്ച രക്‌ത സാമ്പിൾ പരിശോധിച്ചപ്പോഴാണ് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചത്. കോയമ്പത്തൂരിലെ അനിമൽ ഡിസീസ് ഇന്റലിജൻസ് യൂണിറ്റ് ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്.

ആനയുടെ വായിൽ നിന്നും മലദ്വാരത്തിൽ നിന്നും രക്‌തസ്രാവം ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് ആന്ത്രാക്‌സ് രോഗ പരിശോധന നടത്തിയത്. 13-15 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചതോടെ രോഗം പകരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ആരംഭിച്ചതായി വനം വകുപ്പ് അറിയിച്ചു. ആനക്കട്ടി മേഖലയിൽ കൂടുതൽ പരിശോധന നടത്തുമെന്നും വനംവകുപ്പ് അറിയിക്കുന്നു.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള അസുഖമാണ് ആന്ത്രാക്‌സ്. ആനയെ പരിശോധിച്ച ഉദ്യോഗസ്‌ഥരെ അടക്കം ക്വാറന്റെയ്നിലാക്കി. വാക്‌സിനേഷൻ നടപടികളടക്കം സത്വരമാക്കാനാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും തീരുമാനം. മേഖലയിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

കോയമ്പത്തൂർ ഡിവിഷനിൽ ഇതിന് മുമ്പ് ചരിഞ്ഞ നാലാനകൾക്ക് ആന്ത്രാക്‌സ് സ്‌ഥിരീകരിച്ചിട്ടുണ്ട്. 2011, 2014, 2016ൽ രണ്ടാനകൾക്ക് എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട് ചെയ്‌തത്‌. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടുമൊരാനക്ക് ഈ മേഖലയിൽ രോഗം സ്‌ഥിരീകരിക്കുന്നത്.

Most Read:  വാളയാർ കേസ്; സിബിഐ ഇന്ന് മാതാപിതാക്കളുടെ മൊഴിയെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE