അനുശ്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘താര’യുടെ ചിത്രീകരണം ആരംഭിച്ചു. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് ത്രില്ലർ മൂവി ‘തൊടുപ്പി’യുടെ സംവിധായകനായ ദെസ്വിൻ പ്രേമിന്റെ ആദ്യ മലയാള സിനിമയാണിത്.
അന്റോണിയോ മോഷൻ പിക്ചേഴ്സ് ആൻഡ് സമീർ മൂവീസിന്റെ ബാനറിൽ സമീർ പിഎം ആണ് ചിത്രം നിർമിക്കുന്നത്.
ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. കേന്ദ്രകഥാപാത്രമായ സിതാരയെ അനുശ്രീയും ശിവ എന്ന നായക കഥാപാത്രത്തെ ‘മാലിക്ക് ‘സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനും അവതരിപ്പിക്കുന്നു.
‘രാക്ഷസൻ’ എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്‌റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
സംവിധായകൻ ദെസ്വിൻ പ്രേം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ബിബിൻ ബാലകൃഷ്‌ണനാണ് ഛായാഗ്രാഹകൻ.
മറ്റ് അണിയറ പ്രവർത്തകർ: സംഗീതം- വിഷ്‌ണു വി ദിവാകരൻ, എഡിറ്റിങ്- വിനയൻ എംജെ, വസ്‍ത്രാലങ്കാരം- അഞ്‌ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാൻ പുലിക്കൂടൻ, പിആർഒ- പ്രതീഷ് ശേഖർ, കാസ്‌റ്റിങ് ഡയറക്‌ടർ- ജെബിൻ ജെസ്‌മസ്, മേക്കപ്പ്- മണികണ്‌ഠൻ മരത്താക്കര, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: സജിത്ത് പഗോമേത്.
Most Read: ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി