ആദ്യദിനം തന്നെ ഹിറ്റായി കൊച്ചി കോർപറേഷന്റെ ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതി

By News Bureau, Malabar News
janakeeya hotel
Representational Image
Ajwa Travels

കൊച്ചി: ഇന്ന് ആരംഭിച്ച കൊച്ചി കോർപറേഷന്റെ ‘പത്ത് രൂപ ഊണി’നായി വന്‍ തിരക്ക്. കുടുംബശ്രീയുടെ ‘സമൃദ്ധി @ കൊച്ചി‘ എന്ന പേരിലുള്ള ജനകീയ ഹോട്ടലിൽ ആദ്യ ദിവസമായ ഇന്ന് 1500ലധികം പേരാണ് ഊണ് കഴിക്കാനെത്തിയത്.

രാവിലെ പതിനൊന്നര മുതല്‍ ഉച്ചയൂണ് കൊടുത്ത് തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ജനകീയ ഹോട്ടലിന്റെ വലിയ മുറ്റവും കഴിഞ്ഞ് റോഡിലേക്കും ആളുകളുടെ നീണ്ട നിര നീങ്ങിയതോടെ 11ന് തന്നെ ചോറുവിതരണം തുടങ്ങി. 1500 പേര്‍ക്ക് ഉണ്ടാക്കിയ ഭക്ഷണം തീരാന്‍ അധികം സമയം വേണ്ടി വന്നില്ല.

ചോറും സാമ്പാറും കൂട്ടുകറിയും രസവുമടക്കമുള്ള ഊണാണ് ആദ്യ ദിവസം ഒരുക്കിയത്. പ്രതീക്ഷിച്ചതിലും അധികം ആളുകൾ എത്തിയതോടെ വീണ്ടും ഭക്ഷണം ഉണ്ടാക്കേണ്ടി വന്നെന്ന് കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു.

നോര്‍ത്ത് പരമാര റോഡിലാണ് കൊച്ചി നഗരസഭയുടെ സ്വപ്‌ന പദ്ധതിയായ ‘സമൃദ്ധി @ കൊച്ചി’ ആരംഭിച്ചിരിക്കുന്നത്. ആദ്യ ആഴ്‌ചയില്‍ ഊണ്‍ മാത്രമാണ് നല്‍കുന്നത്. അടുത്തയാഴ്‌ച മുതല്‍ കുറഞ്ഞ നിരക്കിൽ സ്‌പെഷ്യലുകൾ നൽകുന്നതും പരിഗണിക്കും.

അതേസമയം വയറിനൊപ്പം മനസും നിറഞ്ഞാണ് ഇന്ന് ഹോട്ടലിൽ എത്തിയവർ മടങ്ങിയത്. 10 രൂപയ്‌ക്ക് കിട്ടുമെന്നത് മാത്രമല്ല സ്വാദും ഗംഭീരമാണെന്ന് ഭക്ഷണം കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. ഇന്നലെ ചലചിത്ര താരം മഞ്‌ജു വാര്യരാണ് ജനകീയ ഹോട്ടലിന്റെ ഉൽഘാടന കർമം നിർവഹിച്ചത്.

manju warrier-janakeeya hotel

Most Read: കൽക്കരി ക്ഷാമം രൂക്ഷം; രാജ്യം ഊർജ പ്രതിസന്ധിയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE