‘പ്രവാസി രത്‌ന’ അവാർഡിന് ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യയിൽ ജീവിച്ചുകൊണ്ട് തന്നെ അതാത് മേഖലകളിൽ മാതൃക തീർത്ത വ്യക്‌തികൾക്കും അപേക്ഷിക്കാം. ഇവർക്ക് 'രാഷ്‌ട്ര രത്‌ന' എന്ന പേരിലാണ് പുരസ്‌കാരം നൽകുക

By Central Desk, Malabar News
Pravasi Ratna Award _ World NRI Council
Ajwa Travels

ന്യൂഡൽഹി: വേൾഡ് എൻആർഐ കൗൺസിൽ വിവിധ മേഖകളിൽ നൽകുന്ന പ്രവാസി രത്‌ന അവാർഡിന് അർഹതയുള്ളവർ ഓഗസ്‌റ്റ് 31നകം അപേക്ഷ സമർപ്പിക്കണം. സ്വയം സമർപ്പിക്കുന്ന അപേക്ഷകളും പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശങ്ങളും സ്വീകരിക്കുന്നതാണ്.

സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ, ബിസിനസ്, കലാ-കായിക മേഖലകളിൽ അനുകരണീയ മാതൃകകൾ സൃഷ്‌ടിച്ച ഇന്ത്യക്കാരായ വ്യക്‌തികൾക്കും ഇന്ത്യക്കാർ നേതൃത്വം കൊടുക്കുന്ന സ്‌ഥാപനങ്ങൾക്കും അപേക്ഷ സമർപ്പിക്കാം. ഇന്ത്യയിൽ ജീവിച്ചുകൊണ്ട് തന്നെ അതാത് മേഖലകളിൽ മാതൃക തീർത്ത വ്യക്‌തികൾക്കും അപേക്ഷിക്കാം. ഇവർക്ക് രാഷ്‌ട്ര രത്‌നഎന്ന പേരിലാണ് പുരസ്‌കാരം നൽകുക.

വിജയികളാകുന്ന സാമൂഹിക പ്രവർത്തകർക്ക് 50,000 രൂപയും പ്രശസ്‌തി ഫലകവും മൊമന്റോയും ഉൾപ്പെടുന്ന പുരസ്‌കാരവും മറ്റു മേഖലകളിൽ നിന്നുള്ളവർക്ക് മൊമന്റോയും പ്രശസ്‌തി ഫലകവും ഉൾപ്പെടുന്ന അവാർഡും നൽകുമെന്ന് അധികൃതർ പത്രകുറിപ്പിൽ പറഞ്ഞു. അവാർഡിന് പരിഗണിക്കേണ്ട അപേക്ഷയിൽ 500 വാക്കിൽ കൂടാത്ത അത്യാവശ്യ വിവരങ്ങൾ ഉൾപെടുത്താൻ ശ്രദ്ധിക്കണമെന്നും ഇവർ അറിയിച്ചു.

പ്രവാസി ഇന്ത്യാക്കാരുടെ നാട്ടിലോ വിദേശത്തോ ഉള്ള സംഘടനകൾക്കും അപേക്ഷ അയക്കാം. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസ, സാമ്പത്തിക, സാമൂഹിക, മാനസിക ഉന്നമനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനകൾക്കും പ്രവാസ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാൻ ഏതെങ്കിലും നിലയിലുള്ള സഹായങ്ങൾ ചെയ്യുന്ന സംഘടനകൾക്കും അപേക്ഷിക്കാനുള്ള അർഹതയുണ്ട്.

Rashtra Ratna Award _ World NRI Council

അപേക്ഷയും നാമനിർദ്ദേശവും ഓഗസ്‌റ്റ് 31നകം [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണം. സംശയങ്ങൾ, ചോദ്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ ഉണ്ടങ്കിൽ അതും ഇമെയിൽ ചെയ്യാവുന്നതാണ്. ഇമെയിൽ ഹിന്ദി, ഇംഗ്ളീഷ് എന്നിവയിൽ ഏതെങ്കിലും ഭാഷകളിൽ ആയിരിക്കാൻ ശ്രദ്ധിക്കണം.

Rashtra Ratna Award _ World NRI Council

വേൾഡ് എൻആർഐ കൗൺസിലിന്റെ ഔദ്യോഗിക ഭാരവാഹികളായി തുടരുന്നവർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ലെന്നും കൗൺസിൽ നിശ്‌ചയിക്കുന്ന അവാർഡ് ജൂറിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും പ്രസ്‌തുത തീരുമാനം ഏതെങ്കിലും വിധത്തിൽ ചോദ്യം ചെയ്യാനുള്ള അർഹത വേൾഡ് എൻആർഐ കൗൺസിൽ ഡയറക്ടേഴ്‌സ് ഒഴികെ മറ്റാർക്കും ഉണ്ടായിരിക്കുന്നതല്ല എന്നും സംഘാടകർ അറിയിച്ചു. പുരസ്‌കാരവുമായി ബന്ധപ്പെട്ട നിബന്ധനകളും മറ്റു കൂടുതൽ വിവരങ്ങളും WordlNRICouncil.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Health News: ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE