ഗവർണർമാരെ നിയന്ത്രിക്കാൻ സ്വകാര്യ ബിൽ; അമിതാധികാരം ഒഴിവാക്കണമെന്ന് ആവശ്യം

By News Desk, Malabar News
Rajyasabha election kerala
Ajwa Travels

ന്യൂഡെൽഹി: ഗവർണർമാരെ നിയന്തിക്കാനുള്ള സ്വകാര്യബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് സിപിഎമ്മും ഡിഎംകെയും ഭരണഘടനയുടെ 153, 155, 156 അനുച്‌ഛേദങ്ങളിൽ ഭേദഗതി ശുപാർശ ചെയ്യുന്നതാണ് വി ശിവദാസൻ അവതരിപ്പിച്ച ബിൽ.

നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണസ്‌ഥാപന പ്രതിനിധികളും ചേർന്ന് ഗവർണറെ തിരഞ്ഞെടുക്കണം, ഗവർണറുടെ കാലാവധി അഞ്ച് വർഷമായിരിക്കണം, സംസ്‌ഥാന നിയമസഭകൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ പ്രമേയം പാസാക്കിയത് ഗവർണർ പദവിയിലുള്ള വ്യക്‌തിയെ നീക്കാൻ കഴിയണം തുടങ്ങിയ വ്യവസ്‌ഥകളാണ് ബില്ലിൽ പ്രധാനമായുമുള്ളത്.

സംസ്‌ഥാന സർക്കാരുകൾക്ക് മേൽ ഗവർണർമാർക്കുള്ള അമിതാധികാരം ഒഴിവാക്കണമെന്നാണ് ഡിഎംകെയുടെ ബില്ലിലെ പ്രധാന ആവശ്യം. ഡിഎംകെയുടെ രാജ്യസഭാംഗം പി വിൽസനാണ് സ്വകാര്യ ബിൽ അവതരിപ്പിച്ചത്. തിരുവനന്തപുരത്ത് സ്‌ഥിരമായി ഹൈക്കോടതി ബെഞ്ച് തുടങ്ങാൻ ജോൺ ബ്രിട്ടാസ് സ്വകാര്യ ബിൽ അവതരിപ്പിച്ചു. കശ്‌മീരി പണ്ഡിറ്റുകളുടെ പുനരധിവാസം സംബന്ധിച്ച് കോൺഗ്രസ് എംപി വിവേക് തൻഖയും ബിൽ അവതരിപ്പിച്ചു.

Most Read: ‘ഡിയർ സ്‌റ്റുഡന്റ്സ്’; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് നിവിൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE