‘ഇന്‍ക്വിലാബും’ ‘ഭാരത് മാതാ കീ ജയ്’ യും വിളിച്ച് കെജരിവാള്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍

By Team Member, Malabar News
Malaban News_Arvind Kejriwal
Ajwa Travels

ന്യൂഡല്‍ഹി: വ്യത്യസ്ത ആശയ തലങ്ങളില്‍ നില്‍ക്കുന്ന മൂന്നു മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വന്ദേമതരവും മുഴക്കിയാണ് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ ശ്രദ്ധ നേടിയത്. സെക്രട്ടറിയേറ്റിലെ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി സംസാരിക്കുകയായിന്നു അദ്ദേഹം. മന്ത്രിമാരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സെക്രട്ടറിയേറ്റില്‍ നിന്നുള്ള സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ തലസ്ഥാനത്തെ കൊറോണ പ്രതിരോധത്തില്‍ സഹായിച്ച കേന്ദ്ര സര്‍ക്കാരിനോട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നന്ദി പറഞ്ഞു. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിച്ചവര്‍ക്കും, സാമൂഹിക സ്ഥാപനങ്ങള്‍, മതസ്ഥാപനങ്ങള്‍, ഡോക്ടര്‍മാരുടെ അസോസിയേഷനുകള്‍, എന്‍ജിഒകള്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, പോലീസുകാര്‍ എന്നിവര്‍ക്കും കെജരിവാള്‍ നന്ദി അറിയിച്ചു. ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച 20 ജവാന്മാരെയും മറ്റ് സൈനികരെയും സ്വാതന്ത്ര്യദിന ചടങ്ങില്‍ ഇദ്ദഹം അനുസ്മരിച്ചു.

മുദ്രാവാക്യങ്ങളെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍;

ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ്, ഇന്‍ക്വിലാബ് സിന്ദാബാദ്, വന്ദേമാതരം, വന്ദേമാതരം. എന്നിങ്ങനെയായിരുന്നു അദ്ദേഹം വിളിച്ചത്. ഇന്ത്യയിലെങ്ങും പ്രചാരമുള്ള രാഷ്ട്രീയ മുദ്രാവാക്യം ആണ് ഇന്‍ക്വിലാബ് സിന്ദാബാദ്. ഈ ഉര്‍ദു വാക്യത്തിന് വിപ്ലവം ജയിക്കട്ടെ എന്നാണ് അര്‍ത്ഥം. ഭാരതത്തിലെ എല്ലാ സംഘടിതപ്രസ്ഥാനങ്ങളും, വിശേഷിച്ച് ഇടത് പക്ഷ പ്രസ്ഥാങ്ങള്‍ ഈ മുദ്രാവാക്യം സ്ഥിരമായി ഉപയോഗിക്കാറുണ്ട്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും മാധ്യമപ്രവര്‍ത്തകനും കവിയുമായ മൗലാന ഹസ്റത്ത് മൊഹാനിയാണ് 1921ല്‍ ഈ മുദ്രാവാക്യം മുന്നോട്ട് വെച്ചത്.

മാതാവിന് പ്രണാമം എന്നര്‍ത്ഥം വരുന്ന വാക്കാണ് വന്ദേമാതരം. ബംഗാളി ഭാഷയിലെ കവിയും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായിരുന്ന ബങ്കിം ചന്ദ്ര ചതോപാഥ്യായ എന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി എഴുതി, പിന്നീട് ഇന്ത്യയുടെ ദേശീയഗീതമായ വരികളിലെ ഒരു വാക്കാണിത്. 1876 ല്‍ ബങ്കിം ചന്ദ്ര ചാറ്റര്‍ജി ബ്രിട്ടീഷുകാര്‍ക്കു കീഴില്‍ ജോലി ചെയ്യുമ്പോഴാണ് ഈ ഗാനം എഴുതിയതെന്ന് കരുതപ്പെടുന്നു.

‘ഭാരത് മാതാ’ എന്നത് ഒരു സങ്കല്‍പ്പമാണ്. ഭാരതം എന്ന രാഷ്ട്രത്തിന്റെ ഒരു വ്യക്തി രൂപമാണ് ഭാരത് മാതാ. ഒരു രാജ്യത്തെ അമ്മയായി പരിഗണിക്കുന്ന സങ്കല്‍പ്പം. പലരും പല വിധത്തിലുള്ള വ്യക്തിരൂപങ്ങള്‍ കല്‍പ്പിക്കാറുണ്ടെങ്കിലും സാധാരണ കണ്ടു വരുന്നത് കുങ്കുമ വര്‍ണ്ണത്തിലോ, ഓറഞ്ച് നിറത്തിലോ ഉള്ള സാരി ധരിച്ച, കയ്യില്‍ ഇന്ത്യയുടെ ദേശീയപതാക ഏന്തിയ സ്ത്രീ രൂപം. ഈ സങ്കല്‍പ്പത്തിന് ജയ് വിളിക്കുന്നതാണ് ഭാരത് മത കീ ജയ് എന്ന മുദ്രാവാക്യം

 

.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE