കൊൽക്കത്ത: ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ തുടർ വിജയം തേടി ഇന്ത്യ ഇന്നിറങ്ങും. രാത്രി 8.30ന് സാൾട്ട് ലേക്കിൽ നടക്കുന്ന മൽസരത്തിൽ അഫ്ഗാനിസ്ഥാനാണ് എതിരാളി. ഡി ഗ്രൂപ്പ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. നായകൻ സുനിൽ ഛേത്രി ഇരട്ട ഗോൾ നേടിയ കഴിഞ്ഞ മൽസരത്തിൽ സാൾട്ട് ലേക്കിൽ ഇന്ത്യ വിജയിച്ചു കയറിയത് രണ്ടു ഗോൾ മാർജിനാണ്.
ഗ്രൂപ്പ് ചാമ്പ്യൻമാർക്ക് 2023ലെ എഎഫ്സി ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത ലഭിക്കും. ഇതിന് പുറമെ ആറ് ഗ്രൂപ്പിലെ മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും യോഗ്യത നേടും. അതിന് തുടർ ജയം അനിവാര്യമെന്നതിനാൽ കടുത്ത പരിശീലനത്തിലാണ് ഛേത്രിയും സംഘവും. റാങ്കിംഗിൽ 106ആം സ്ഥാനത്തുള്ള ഇഗോർ സ്റ്റിമാക്ക് പരിശീലകനായ ഇന്ത്യക്ക് എതിരാളി 150ആം സ്ഥാനത്തുള്ള അഫ്ഗാനാണ്.
Read Also: പ്രവാചക നിന്ദയിലെ പ്രതിഷേധം; റാഞ്ചിയിലെ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു