ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രം; എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനലും ഖത്തറില്‍

By Staff Reporter, Malabar News
Malabarnews-stad
Representational Image
Ajwa Travels

ദോഹ: ഏഷ്യയുടെ പുതിയ ഫുട്‌ബോള്‍ കേന്ദ്രമാകാന്‍ ഒരുങ്ങി ഖത്തര്‍. 2022-ലെ ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാകുന്നതിന് ഒപ്പം ഏഷ്യയിലെ മുന്‍നിര ടൂര്‍ണമെന്റുകള്‍ എല്ലാം ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി.

ഇതിന് ബലം നല്‍കുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം എഎഫ്സി പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരം ഖത്തറില്‍ നടത്താന്‍ തീരുമാനിച്ചതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ (എഎഫ്‌സി) അറിയിച്ചിരുന്നു.

അടുത്ത ഫുട്‌ബോള്‍ ലോകകപ്പിന് വേദിയാവാകാന്‍ ഒരുങ്ങുന്ന ഖത്തറിന് കൂടുതല്‍ ആത്‌മവിശ്വാസം നല്‍കുന്നതാണ് പുതിയ പ്രഖ്യാപനം. അടുത്ത മാസം പകുതിയോടെ ചാംപ്യന്‍സ് ലീഗിന്റെ കിഴക്കനേഷ്യന്‍ മേഖല മല്‍സരങ്ങള്‍ ആരംഭിക്കാന്‍ ഇരിക്കെയാണ് പുതിയ തീരുമാനം. കിഴക്കന്‍ മേഖലയിലെ മല്‍സരങ്ങള്‍ മലേഷ്യയില്‍ നിന്നും ഖത്തറിലേക്ക് മാറ്റിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു നടപടി.

പടിഞ്ഞാറന്‍ മേഖലയിലെ സെമി ഫൈനല്‍ അടക്കമുള്ള മല്‍സരങ്ങള്‍ കോവിഡ് വ്യാപനത്തിന് ഇടയിലും വിജയകരമായി പൂര്‍ത്തിയാക്കിയത് ഖത്തറിനെ പരിഗണിക്കാന്‍ കാരണമായി.

ലോകകപ്പ് വേദികള്‍ അടക്കമുള്ള 5 ഇടങ്ങളിലായാണ് മല്‍സരങ്ങള്‍ നടന്നത്. ഇതോടെ എഎഫ്‌സി ഫൈനലിന് വേദിയാകാന്‍ ഖത്തറിനെ തിരഞ്ഞെടുക്കുക ആയിരുന്നു. ഡിസംബര്‍ 19-ന് ആയിരിക്കും ഫൈനല്‍ നടക്കുക എന്നാണ് സൂചനകള്‍. ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോള്‍ ഹബ്ബായി ഖത്തര്‍ മാറുകയാണെന്ന് തീരുമാനം സൂചിപ്പിക്കുന്നു.

Read Also: കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം; 10 പ്രവാസികള്‍ക്ക് എതിരെ ഒമാനില്‍ നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE