കേരളത്തിലെ സാഹചര്യം യുഡിഎഫിന് അനുകൂലം; തലശേരിയിൽ ബിജെപിയുടെ വോട്ട് വേണ്ട; താരിഖ് അൻവർ

By News Desk, Malabar News
Ramesh Chennithala's new role: High Command to decide; Tariq Anwar

കോഴിക്കോട്: കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ അഭിപ്രായപ്പെട്ടു. യുഡിഎഫ് അധികാരത്തിൽ എത്തിയാലേ കേരളത്തിൽ സാമ്പത്തിക വികസനവും വ്യാവസായിക വികസനവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷം കേരളത്തിൽ നടന്നത് അഴിമതി ഭരണമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സ്വർണക്കടത്തിൽ ആരോപണം നേരിടുന്നു. ഇരട്ട വോട്ടിന് പിന്നിൽ സിപിഎം ആണ്. വോട്ടർ പട്ടികയിൽ അവർ കൃത്രിമം കാട്ടി.

ശബരിമല വിഷയത്തിൽ ജനവികാരത്തോടൊപ്പമാണ് കോൺ​ഗ്രസെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സത്യവാങ്മൂലം മാറ്റാൻ തയാറാവണം. വോട്ട് നേടാൻ ബിജെപി വർ​ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. തലശേരിയിൽ ബിജെപിയുടെ വോട്ട് കോൺ​ഗ്രസിന് വേണ്ട എന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.

National News: പശുക്കടത്ത് ആരോപിച്ച് കർണാടകയിൽ യുവാക്കള്‍ക്ക് മര്‍ദ്ദനം; അക്രമി സംഘം അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE