തിരുവനന്തപുരം: വർക്കലയിൽ മുസ്ലിം ലീഗ് നേതാവിന്റെ റിസോർട്ടിന് നേരെ ആക്രമണം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം എ ദാവൂദിന്റ റിസോർട്ടിന് നേരെയാണ് ഇന്നലെ അർധരാത്രിയോടെ ആക്രമണം ഉണ്ടായത്. റിസോർട്ട് തല്ലി തകർക്കുകയും പെട്രോൾ ബോംബ് എറിയുകയും ചെയ്തു.
കടൽത്തീരത്തിന് അടുത്തുള്ള റിസോർട്ടിലേക്ക് രാത്രി 12 മണിയോടെ ഒരു സംഘം ആളുകൾ വരികയും പെട്രോൾ ബോംബ് എറിഞ്ഞും വാതിൽ ചവിട്ടി പൊളിച്ചും അകത്തു കയറുകയും ആയിരുന്നു. അക്രമികൾ ജനൽ ചില്ലുകൾ തല്ലി തകർത്തു. റിസോർട്ടിന് പുറത്തു നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ തകർത്തു.
പോലീസിനെ വിളിക്കുന്നത് കണ്ടതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു എന്ന് ദാവൂദ് പറഞ്ഞു. സംഭവത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ; പോലീസ് അന്വേഷണം പാതിവഴിയില്‍