യുഡിഎഫ് സ്‌ഥാനാർഥിയുടെ വീട് ആക്രമിച്ച സംഭവം; കോൺഗ്രസ് നാടകമെന്ന് എസി മൊയ്‌ദീൻ

By Staff Reporter, Malabar News
ac-moideen
എസി മൊയ്‌ദീൻ

തൃശൂർ: കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെയുണ്ടായ ആക്രമണം കോൺഗ്രസ് നാടകമെന്ന ആരോപണവുമായി എൽഡിഎഫ് സ്‌ഥാനാർഥി എസി മൊയ്‌ദീൻ രംഗത്ത്. ഇന്നലെ രാത്രി റോഡ് ഷോക്കിടെ ഉണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിന്റെ തുടർച്ചയായാണ് ആക്രമണം എന്നാണ് റിപ്പോർട്.

കെ ജയശങ്കറിന്റെ വീടിന് മുന്നിൽ അക്രമി സംഘം റീത്തും വെച്ചിരുന്നു. എന്നാൽ റീത്ത് വക്കൽ, ചാപ്പ കുത്തൽ എന്നിവ കോൺഗ്രസിലെ പഴയ പണിയാണെന്ന് പറഞ്ഞ മൊയ്‌ദീൻ ആക്രമണം കോൺഗ്രസ് നാടകമാണെന്നും ആരോപിച്ചു.

മാത്രവുമല്ല കോൺഗ്രസിന്റെ ചെയ്‌തികൾ ജനങ്ങൾ ഇതു തിരിച്ചറിയുംമെന്നും താൻ മികച്ച വിജയം നേടുമെന്നും മൊയ്‌ദീൻ പറഞ്ഞു.

യുഡിഎഫ് സ്‌ഥാനാർഥി കെ ജയശങ്കറിന്റെ വീടിന് നേരെ ഇന്നാണ് ആക്രമണമുണ്ടായത്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകളും വീടിന് മുന്നില്‍ നിറുത്തിയിട്ടിരിക്കുന്ന കാറിന്റെ ചില്ലുകളും തകർന്നിട്ടുണ്ട്.

Read Also: വനിതകൾക്ക് സീറ്റ് നൽകുന്നതിൽ കോൺഗ്രസ് പരാജയം; ലതിക സുഭാഷ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE