കോവിഡിനെതിരെ നേസല്‍ സ്‌പ്രേ; വൈറസ് നിയന്ത്രണ വിധേയം; അവകാശവാദവുമായി ഓസ്ട്രേലിയന്‍ കമ്പനി

By News Desk, Malabar News
Nasal Spray Against Covid
Representational Image
Ajwa Travels

മെല്‍ബണ്‍: ജലദോഷത്തിനും പനിക്കുമെതിരെ വികസിപ്പിച്ച പ്രതിരോധ നേസല്‍ സ്‌പ്രേ കൊറോണാ വൈറസിന്റെ അളവ് കുറച്ചെന്ന് ഓസ്ട്രേലിയന്‍ ബയോടെക് കമ്പനിയായ ഇന റെസ്പിറേറ്ററി. നേസല്‍ സ്‌പ്രേയുടെ ഉപയോഗം മൂലം കൊറോണ വൈറസിന്റെ വളര്‍ച്ച 95 ശതമാനത്തോളം നിയന്ത്രിച്ചു എന്നാണ് കമ്പനിയുടെ വാദം. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ഈ ഫലം കണ്ടെത്തിയത്.

ഇന്ന-051 എന്ന നേസല്‍ സ്‌പ്രേ കീരി വര്‍ഗത്തില്‍ പെട്ട ജീവികളിലാണ് പരീക്ഷിച്ചത്. വാക്സിനുകള്‍ക്ക് പകരമായി ഈ നേസല്‍ മരുന്ന് ഉപയോഗിക്കാമെന്ന് കമ്പനി പറയുന്നു. ഇത് കൊറോണ വൈറസിന്റെ അളവ് 96 ശതമാനം കുറച്ചതായി കണ്ടെത്തി എന്നും കമ്പനി വാദിക്കുന്നു. നേസല്‍ സ്‌പ്രേയുമായി ബന്ധപ്പെട്ട പഠനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ ഏജന്‍സിയായ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടാണ് നേതൃത്വം നല്‍കിയത്. വിശദമായ പഠനത്തിന് ശേഷം അനുമതി ലഭിക്കുകയാണെങ്കില്‍ ഇന്ന-051 മനുഷ്യരില്‍ പരീക്ഷിക്കാന്‍ തയാറാണെന്നും കമ്പനി അറിയിച്ചു.

8.2 മില്യണ്‍ ഡോളര്‍ നിക്ഷേപമാണ് നേസല്‍ സ്‌പ്രേയുടെ ഉല്‍പാദനം വര്‍ധിപ്പിക്കാനായി കമ്പനി കരുതി വെച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE