വാഹന വിപണി ഉണർവിലേക്ക്; വിൽപനയിൽ വളർച്ച

By Desk Reporter, Malabar News
maruti suzuki dzire_2020 Sep 03
Ajwa Travels

കൊച്ചി: കോവിഡ് 19 വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് വാഹന നിർമ്മാണ മേഖല ഉണർവിലേക്കെന്ന് റിപ്പോർട്ട്. ജൂലൈ മാസത്തെ അപേക്ഷിച്ച് ഓ​ഗസ്റ്റിൽ വിൽപനയിൽ വർദ്ധന രേഖപ്പെടുത്തി. 19 ശതമാനം വർദ്ധനയാണ് ഓ​ഗസ്റ്റിൽ വാഹന നിർമ്മാതാക്കൾ രേഖപ്പെടുത്തിയത്.

മാരുതി സുസുക്കി, ടാറ്റ, റെനോ, കിയ എന്നിവ കഴിഞ്ഞ വർഷത്തേക്കാൾ വിപണി വിഹിതം ഉയർത്തി. 154 ശതമാനം വളർച്ചയോടെ ടാറ്റയാണ് ഒന്നാം സ്ഥാനത്ത്. 73.9 ശതമാനം വളർച്ചയോടെ കിയ ആണ് രണ്ടാം സ്ഥാനത്ത്. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് മാരുതി സുസുക്കി ഈ ഓഗസ്റ്റിൽ 21 ശതമാനം അധിക വിൽപന നടത്തി. ഹ്യൂണ്ടായിക്ക് 20 ശതമാനം വളർച്ചയാണ് ഉണ്ടായത്. മൊത്തം വിൽപന 2.3ലക്ഷം യൂണിറ്റുകളായി ഉയരും എന്നാണ് കണക്കാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE