ഹോണ്ട ആക്‌ടീവയുടെ ഇരുപതാം വാര്‍ഷിക എഡിഷനായി ആക്‌ടീവ 6ജി പുറത്തിറക്കി

By News Desk, Malabar News
MalabarNews_honda 6g
Ajwa Travels

കൊച്ചി: ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായ രംഗത്ത് വിപ്ളവം സൃഷ്‌ടിച്ച ഹോണ്ട ആക്‌ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ആക്‌ടീവ 6ജിയുടെ പ്രത്യേക 20ആം വാര്‍ഷിക പതിപ്പ് പുറത്തിറക്കി. ആക്‌ടീവയുടെ സമാനതകില്ലാത്ത മുന്നേറ്റവും രണ്ടു കോടിയിലധികം ഇന്ത്യന്‍ ഉപഭോക്‌താക്കളെന്ന നേട്ടവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് അവതരിപ്പിച്ചത്.

ഏറെ സവിശേഷതകളോടെയാണ് ആക്‌ടീവ 6ജി പ്രത്യേക പതിപ്പ് എത്തുന്നത്. റിയര്‍ ഗ്രാബ് റെയിലുകള്‍ക്ക് ഇണങ്ങിയ മാറ്റ് മച്വര്‍ ബ്രൗണ്‍ നിറമാണ് ആക്‌ടീവ 6ജിയുടെ ആകര്‍ഷണം. ഇരുപതാം വാര്‍ഷിക ലോഗോയുടെ തിളങ്ങുന്ന ചിത്രരൂപണവും പ്രത്യേക ഗോള്‍ഡന്‍ ആക്‌ടീവ ലോഗോയും ആക്‌ടീവ 6ജിയിലുണ്ട്. മുന്നിലെ പുതിയ സ്ട്രൈപ്‌സ് കാഴ്‌ച്ചക്കാര്‍ക്കിടയില്‍ ആക്‌ടീവ 6ജിയെ വേറിട്ടുനിര്‍ത്തും. ബ്രൗണ്‍ ഇന്നര്‍ കവറും ഇരിപ്പിടങ്ങളും വാഹനത്തെ മനോഹരമാക്കുന്നു.

ഹോണ്ടയുടെ 110 സിസി പിജിഎം- എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി) പത്തു ശതമാനം അധിക മൈലേജ് നല്‍കും. ഇഎസ്‌പി അടിസ്‌ഥാനമാക്കിയ ബിഎസ്-6 എഞ്ചിനോടൊപ്പം 26 പേറ്റന്റ് ആപ്പ്ളിക്കേഷനുകളും വിപുലമായ സവിശേഷതകളും ചേര്‍ത്താണ് വാഹനം രൂപപ്പെടുത്തിയത്. ഇഎസ്‌പി സാങ്കേതിക വിദ്യയോടൊപ്പം സവിശേഷമായ ഹോണ്ട എസിജി സ്‌റ്റാര്‍ട്ടര്‍ ഓരോ തവണയും സൈലന്റ് സ്‌റ്റാര്‍ട്ടും ഉറപ്പാക്കും.

Also Read: സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവതി എറിഞ്ഞുടച്ചത് ഒരു കോടി രൂപയുടെ മദ്യക്കുപ്പികള്‍

2001ലാണ് ഹോണ്ടയുടെ ആദ്യ മോഡലായ ആക്‌ടീവ എത്തുന്നത്. അതിനുശേഷം, ഹോണ്ട ആക്‌ടീവയുടെ ഓരോ പുതിയ തലമുറയും ഇന്ത്യന്‍ റൈഡര്‍മാര്‍ക്കായി ആഗോള സാങ്കേതിക വിദ്യകളെ മുന്‍കൂട്ടി അവതരിപ്പിച്ചു. സ്‌റ്റാന്‍ഡേര്‍ഡ്, ഡീലകസ് വേരിയന്റുകളില്‍ ആക്‌ടീവ 6ജിയുടെ ഇരുപതാം വാര്‍ഷിക പതിപ്പ് ലഭ്യമാവും. സ്‌റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 66816 രൂപയും ഡീലക്‌സ് വേരിയന്റിന് 68316 രൂപയുമാണ് ഗുരുഗ്രാം (ഹരിയാന) എക്‌സ്‌ ഷോറൂം വില.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE