വേണമെങ്കിൽ വേഗം വാങ്ങിക്കോ; മാരുതി കാറുകളുടെ വില കൂടുന്നു

2024 ജനുവരി മുതൽ ഇന്ത്യയിൽ മാരുതി കാറുകളുടെ വില കൂടുമെന്നാണ് പ്രഖ്യാപനം. അതേസമയം, മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടെയും വിലയിൽ എത്രത്തോളം വർധനവ് ഉണ്ടാവുമെന്ന കാര്യത്തിൽ വ്യക്‌തതയില്ല.

By Trainee Reporter, Malabar News
MARUTI
Representational Image
Ajwa Travels

ഉപഭോക്‌താക്കൾക്ക് വലിയ ഞെട്ടൽ നൽകിയിരിക്കുകയാണ് മാരുതി സുസുക്കി. കാറുകളുടെ വിലയിൽ വർധനവ് ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. 2024 ജനുവരി മുതൽ ഇന്ത്യയിൽ മാരുതി കാറുകളുടെ വില കൂടുമെന്നാണ് പ്രഖ്യാപനം. ബോംബൈ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിനെ അറിയിച്ച വിവരങ്ങളിൽ നിന്നാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വില വർധിപ്പിക്കുന്ന വിവരം പുറത്തുവന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണു മാരുതി സുസുക്കി അവസാനമായി തങ്ങളുടെ കാറുകളുട വിലയിൽ വർധനവ് വരുത്തിയത്. കാറുകളുടെ വിലയിൽ 1.1 ശതമാനം വർധനവ് ഉണ്ടാവുമെന്ന് 2023 ജനുവരിയിൽ തന്നെ മാരുതി അറിയിച്ചിരുന്നു. പണപ്പെരുപ്പത്തിനൊപ്പം നിർമാണ സാമഗ്രികളുടെ അമിത വിലയും, വർധനവിന് കാരണമായിട്ടുണ്ടെന്നാണ് കമ്പനി അറിയിക്കുന്നത്.

‘നിർമാണ സാമഗ്രികളുടെ വിലവർധനവിന് ഒപ്പം പണപ്പെരുപ്പവും മൂലം മാരുതി കാറുകളുടെ വില 2024 ജനുവരി മുതൽ വർധിപ്പിക്കും. വില വർധനവിനെ പരമാവധി കുറക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്. എങ്കിലും ചെറിയ തോതിലെങ്കിലും വിലവർധനവ് ഒഴിവാക്കാനാവില്ല’ എന്നാണ് ഓഹരി വിപണിയെ മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിലാണ് മാരുതി സുസുക്കി ഇന്ത്യ വരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിൽപ്പനയിൽ എത്തിയത്. 1,99,217 കാറുകളാണ് മാരുതി വിറ്റത്. മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വിൽപ്പന വളർച്ചയും കമ്പനി രേഖപ്പെടുത്തി. എൻട്രി ലെവൽ ഓൾട്ടോ മുതൽ മൾട്ടി യൂട്ടിലിറ്റി വെഹിക്കിളായ ഇൻവിക്റ്റോ വരെ മാരുതി ഇന്ത്യയിൽ ഇറക്കുന്നുണ്ട്. 3.54 ലക്ഷം രൂപ മുതൽ 28.42 ലക്ഷം രൂപവരെ വിലയുള്ള കാറുകൾ ഇതിൽപ്പെടും.

വർഷത്തിന്റെ അവസാന മാസങ്ങളിൽ പല വാഹന കമ്പനികളും വില വർധനവ് പ്രഖ്യാപിക്കാറുണ്ട്. പുതിയ വർഷം മുതൽ വില വർധനവ് നിലവിൽ വരികയും ചെയ്യും. ജർമൻ ആഡംബര കാർ നിർമാതാക്കളായ ഓഡിയും ഇന്ത്യയിൽ കാറുകളുടെ വില വർധിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ജനുവരി മുതൽ ഓഡിയുടെ കാറുകളുടെ വിലയിൽ രണ്ടു ശതമാനം വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, മാരുതി സുസുക്കിയുടെ ഓരോ മോഡലുകളുടെയും വിലയിൽ എത്രത്തോളം വർധനവ് ഉണ്ടാവുമെന്ന കാര്യത്തിൽ വ്യക്‌തതയില്ല.

Tech| വർഷങ്ങളായി ജി-മെയിൽ തുറക്കാത്തവരാണോ? അക്കൗണ്ടുകൾ പൂട്ടാൻ ഗൂഗിൾ പണി തുടങ്ങി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE