ഇനി കൈപൊള്ളും; ഹീറോ മോട്ടോകോർപ്പ് വാഹനങ്ങൾക്ക് ഈ മാസം മുതൽ വില കൂടും

ഏകദേശം 1.5 ശതമാനമായിരിക്കും വിലവർധനവെന്നും, കൃത്യമായ വർധനയുടെ അളവ് മോഡലിനെയും വിപണിയെയും ആശ്രയിച്ചിരിക്കുമെന്നും കമ്പനി വ്യക്‌തമാക്കി.

By Trainee Reporter, Malabar News
Hero MotoCorp

മോട്ടോർ സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വില വർധിപ്പിക്കൻ തീരുമാനിച്ചു ഇരുചക്ര വാഹന ബ്രാൻഡായ ഹീറോ മോട്ടോകോർപ്പ്. ജൂലൈ മൂന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ഏകദേശം 1.5 ശതമാനമായിരിക്കും വിലവർധനവെന്നും, കൃത്യമായ വർധനയുടെ അളവ് മോഡലിനെയും വിപണിയെയും ആശ്രയിച്ചിരിക്കുമെന്നും കമ്പനി വ്യക്‌തമാക്കി.

ഈ വർഷം ഏപ്രിലിലാണ് OBD2 മാനദണ്ഡങ്ങളിലേക്ക് മാറിയതിനൊപ്പം ഹീറോ മോട്ടോകോർപ്പ് അവസാനമായി ഇരുചക്ര വാഹനങ്ങളുടെ വില വർധിപ്പിച്ചത്. ചില അവലോകനത്തിന് ഭാഗമായാണ് വില വർധനവെന്നാണ് കമ്പനി പ്രസ്‌താവനയിൽ പറയുന്നത്. ഇൻപുട്ട് ചിലവുകൾ, ബിസിനസ് ആവശ്യകതകൾ തുടങ്ങിയ ഘടകങ്ങളെ അടിസ്‌ഥാനമാക്കിയാണ് വിലയിലെ ഏറ്റക്കുറച്ചിലുകളെന്നും കമ്പനി വ്യക്‌തമാക്കി.

ആഘാതം ലഘൂകരിക്കുന്നതിന് ഉപഭോക്‌താക്കൾക്ക്‌ കൂടുതൽ നൂതനമായ ധനസഹായ പരിപാടികൾ വാഗ്‌ദാനം ചെയ്‌ത്‌ വിലവർധനവ് നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഹന വിൽപ്പന രാജ്യത്ത് ഉയർച്ചയിലേക്ക് കുതിക്കുന്ന ഉൽസവ സീസണിന് തൊട്ടുമുമ്പാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹീറോ മോട്ടോകോർപ്പ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മൺസൂൺ ആരംഭിക്കുന്നതിന് കുറിച്ച് ശുഭാപ്‌തി വിശ്വാസം പുലർത്തുന്നുണ്ട്.

കൂടുതൽ നല്ല സാമ്പത്തിക സൂചകങ്ങൾക്കൊപ്പം, പ്രത്യേകിച്ചും ഗ്രാമീണ വിപണികളിൽ ഡിമാൻഡിന് അനുകൂലമാണ്. വരാനിരിക്കുന്ന ഉൽസവ സീസണിൽ വ്യവസായ വോളിയം ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.

Most Read: നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ; തിരിച്ചറിയാൻ ഈ വാർത്ത സഹായിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE