കാറുകളുടെ വിൽപ്പനയിൽ നേരിയ വർദ്ധന; നിയന്ത്രണങ്ങൾ നീക്കിയത് വിപണിയെ ഉണർത്തി

By Desk Reporter, Malabar News
auto sector_2020 Sep 11
Ajwa Travels

ന്യൂ ഡെൽഹി: രാജ്യത്തെ വാഹന വിപണിയിൽ മാറ്റത്തിന്റെ സൂചനകളുമായി ആഗസ്റ്റിലെ വിൽപ്പനയിൽ നേരിയ വർദ്ധന. അടച്ചിടലിനു ശേഷം ആദ്യമായാണ് വളർച്ച രണ്ടക്കം തൊടുന്നത്.ഏപ്രിൽ മുതൽ ജൂലായ്‌ വരെയുള്ള കാലയളവിൽ വാഹന വിപണി കനത്ത നഷ്ടം സഹിച്ചാണ് മുൻപോട്ടു പോയിരുന്നത്. കാറുകളുടെ വിൽപ്പനയിൽ 14.13 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റിൽ 10,9277 യൂണിറ്റുകൾ വിറ്റുപോയ സ്ഥാനത്ത് ഈ വർഷം അത് 12,4715 ആയി ഉയർന്നു. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ(സിഐഎഎം) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഇരുചക്ര വാഹനങ്ങളുടെ  വിൽപ്പനയിലും വർദ്ധന രേഖപ്പെടുത്തി. ആഗസ്റ്റിൽ 15,596,65 യൂണിറ്റുകളാണ് വിറ്റുപോയത്, കഴിഞ്ഞ വർഷം ഇത് 15,141,96 ആയിരുന്നു. എന്നാൽ മുച്ചക്ര വാഹനങ്ങളുടെ വിപണിയിൽ കിതപ്പ് തുടരുകയാണ്. അടച്ചിടലിന് ശേഷം താഴേക്ക് പോയ വിൽപ്പന ഇതുവരെയും പഴയ അവസ്ഥയിലേക്ക് എത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE