ഓട്ടോകൾ കൂട്ടിയിടിച്ച് രണ്ടുമരണം

By Trainee Reporter, Malabar News
Accident_2020-Sep-24
Representational Image
Ajwa Travels

ആനക്കര: ഗുഡ്‌സ് ഓട്ടോയും പാസഞ്ചർ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടിൽ സൈഫുദ്ദീൻ (21) എന്നിവരാണ് മരിച്ചത്.

ഞായറാഴ്‌ച രാത്രി 7.30ഓടെ ആനക്കര സ്‌കൈ ലാബിലായിരുന്നു അപകടം. ഗുരുതര പരിക്കുകളേറ്റ ഇരുവരെയും ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാസഞ്ചർ ഓട്ടോ ഡ്രൈവർ ആനക്കര മേപ്പാടം കൊള്ളാട്ട് വളപ്പിൽ മുനീർ (35), ഗുഡ്‌സ് ഓട്ടോ ഡ്രൈവർ ആതവനാട് പാറ അജ്‌മൽ ഹുസൈൻ (20) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.

കാറ്ററിങ് സർവീസ് നടത്തി പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്നും ആതവനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സ് ഓട്ടോയും അനക്കരയിൽ നിന്ന് ചേക്കോട് ഭാഗത്തേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽ പെട്ടത്.

Read also: കോവിഡ് വാക്‌സിനേഷന്‍; രാജ്യത്ത് നാല് സംസ്‌ഥാനങ്ങളില്‍ ഇന്ന് ഡ്രൈ റണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE