ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ നാവികസേനയിലെ അഞ്ച് പർവ്വതാരോഹകരെയും ഒരു പോർട്ടറെയും കാണാതായി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ തൃശൂൽ പർവ്വതത്തിലാണ് ഹിമപാതം ഉണ്ടായത്. സേനാംഗങ്ങൾ പർവ്വതത്തിന് മുകളിൽ എത്താറായപ്പോഴായിരുന്നു അപകടം.
നെഹ്‌റു ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ് പ്രിൻസിപ്പൽ കേണൽ അമിത് ബിശന്തിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. മോശം കാലാവസ്‌ഥ മൂലം ജോഷിമഠിൽ വെച്ച് തിരച്ചിൽ നിർത്തേണ്ടി വന്നു. ഇന്ത്യൻ കരസേന, വ്യോമസേന, സംസ്‌ഥാന ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങൾ ഹെലികോപ്‌റ്ററുമായി പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.
ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ മൂന്ന് ഹിമാലയൻ പർവ്വത മുനമ്പുകൾ സംഗമിക്കുന്ന സ്‌ഥലമാണ് തൃശൂൽ. വെള്ളിയാഴ്‌ച രാവിലെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. പർവ്വതാരോഹകരുടെ 20 അംഗ സംഘം 15 ദിവസം മുൻപാണ് ദൗത്യം തുടങ്ങിയത്.
Also Read: മോൻസൺ കേസ്; തട്ടിപ്പുകാർക്കൊപ്പം ഉദ്യോഗസ്‌ഥർ നൃത്തം ആടുന്നുവെന്ന് വി മുരളീധരൻ